ചാക്കോച്ചന് മുടി വന്നല്ലോ എന്ന് ആരാധകന്‍! വെെറലായി നടന്റെ മറുപടി

By Midhun Raj

അഞ്ചാം പാതിരയുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങി നില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ത്രില്ലര്‍ ചിത്രത്തിന്റെ വിജയം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഡോ അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റായി മികച്ച പ്രകടനമാണ് ചാക്കോച്ചന്‍ കാഴ്ചവെച്ചത്.

ലോക് ഡൗണ്‍ കാലത്ത് മറ്റു താരങ്ങളെ പോലെ കുഞ്ചാക്കോ ബോബനും വീട്ടിലാണുളളത്. കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് ചാക്കോച്ചന്‍ എത്താറുണ്ട്. ചാക്കോച്ചനൊപ്പം മകന്‍ ഇസഹാക്കിന്റെയും വിശേഷങ്ങള്‍ അറിയാനാണ് കൂടുതല്‍ പേരും കാത്തിരിക്കാറുളളത്. ഇസക്കുട്ടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ തരംഗമാകാറുണ്ട്.

ഇസയ്‌ക്കൊപ്പം കളിച്ചും

ഇസയ്‌ക്കൊപ്പം കളിച്ചും വര്‍ക്കൗട്ട് ചെയ്തും സിനിമകള്‍ കണ്ടുമൊക്കെയാണ് ചാക്കോച്ചന്‍ ലോക് ഡൗണ്‍ കാലം തളളിനീക്കുന്നത്. കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ഇസയ്‌ക്കൊപ്പം കളിക്കുന്ന ഒരു ചിത്രമാണ് താരം പങ്കുവെച്ചത്. പുതിയ ചിത്രത്തിന് ആരാധകന്‍ കുറിച്ച കമന്റും അതിന് ചാക്കോച്ചന്‍ നല്‍കിയ മറുപടിയും വൈറലായിരിക്കുകയാണ്.

ചാക്കോച്ചന്റെ മുടി

ചാക്കോച്ചന്റെ മുടി മുന്‍പത്തേക്കാളും വളര്‍ന്നിരിക്കുന്നു എന്നാണ് ആരാധകന്‍ കുറിച്ചത്. സിനിമയില്‍ വന്ന ആദ്യ നാളുകളില്‍ മുടി കൊഴിയുന്നതിനെ പറ്റി ചാക്കോച്ചന്‍ തുറന്നുപറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ലോക് ഡൗണ്‍ കാലം ഇക്കാര്യത്തില്‍ നടന് ഒരു അനുഗ്രഹമായി മാറിയിക്കുകയാണ്. ആരാധകന്റെ കമന്റിന് മറുപടിയായി ലോക് ഡൗണ്‍ എഫക്ട് ആണെന്നും വീട്ടില്‍ ഉണ്ടാക്കിയ വെളിച്ചെണ്ണയും കറ്റാര്‍ വാഴയുടെയും ഗുണമാണിതെന്നും ചാക്കോച്ചന്‍ കുറിച്ചു.

അതേസമയം

അതേസമയം ഇസഹാക്കിന്റെ തലമുടി പറ്റെവെട്ടിയിരിക്കുകയാണ് ചാക്കോച്ചന്‍. മകന്റെ ഈ ചിത്രം ബ്ലര്‍ ചെയ്തുകൊണ്ടാണ് നടന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്. ലോക് ഡൗണ്‍ കാലത്ത് വര്‍ക്കൗട്ട് ചെയ്യുന്നതിന്റെയും ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും നടന്‍ പങ്കുവെച്ചിരുന്നു. ഒപ്പം കൊറോണ ബോധവല്‍ക്കരണവുമായും നടന്‍ ഇടയ്ക്കിടെ എത്താറുണ്ട്.

അഞ്ചാം പാതിരയുടെ

അഞ്ചാം പാതിരയുടെ വലിയ വിജയത്തിന് ശേഷം കൈനിറയെ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ചാക്കോച്ചന്റെ എറ്റവും പുതിയ ചിത്രമായ മോഹന്‍കുമാര്‍ ഫാന്‍സ് റിലീസിങ്ങിനൊരുങ്ങവേയാണ് വൈറസ് വ്യാപനം ഉണ്ടായത്. കുഞ്ചാക്കോ ബോബനും ഹിറ്റ്‌മേക്കര്‍ ജിസ് ജോയിയും ആദ്യമായി ഒന്നിക്കുന്ന സിനിമയാണിത്. ബൈസിക്കിള്‍ തീവ്‌സ്,സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണമിയും എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ ചാക്കോച്ചനൊപ്പം ഒന്നിച്ചിരിക്കുന്നത്. മോഹന്‍കുമാര്‍ ഫാന്‍സിന് പുറമെ കൈനിറയെ ചിത്രങ്ങള്‍ കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X