ചാക്കോച്ചന്റെ നായികയായി വേദിക വീണ്ടും വരുന്നു
മാര്‍ച്ചില്‍ കുഞ്ചാക്കോ ബോബന് ആഘോഷം തന്നെ. കൊന്തയും പൂണൂലുമാണ് ഇപ്പോള്‍ ചാക്കോച്ചന്റെ പേരില്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്നത്. ഭാമയാണ് ചിത്രത്തിലെ നായിക. അത് കഴിഞ്ഞാല്‍ നമിതാ പ്രമോദും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ലോ പോയിന്റ്. അതിനു മുമ്പ് ഒരു പക്ഷെ ഭാവനയുമൊയി ജോഡി ചേരുന്ന പോളിടെക്‌നിക്ക് എത്തിയേക്കാം. മഞ്ജുവാര്യരുടെ തിരിച്ചുവരവില്‍ റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കുന്ന ഹൗ ഓള്‍ഡ് ആര്‍ യുവാണ് മറ്റൊരു ചിത്രം.
ഇതൊന്നും കൂടാതെ കുഞ്ചാക്കോ ബോബന്റെ അടുത്ത ചിത്രവും നേരത്തെ പ്രഖ്യാപിച്ചതാണ്. വിശുദ്ധന് ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കസിന്‍സ് എന്ന് പേരിട്ടെങ്കിലും നായികയെയും മറ്റ് താരങ്ങളെയും കുറിച്ച് വിവരങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. ഒടുവില്‍ വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച തെന്നിന്ത്യന്‍ താരം വേദികയാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായിക.

ദിലീപ് നായകനായ ശൃംഗാരവേലനിലൂടെയാണ് വേദിക മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രീകരണത്തിനിടെ വേദികയ്ക്കുണ്ടായ അപകടവും വാര്‍ത്തയായിരുന്നു. അതിന് ശേഷം താരം മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിരുന്നില്ല. മലയാളത്തില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നെങ്കിലും തനിക്ക് പെര്‍ഫോം ചെയ്യാല്‍ ലഭിക്കുന്ന ഒരവസരത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നുവെന്ന് വേദിക പറഞ്ഞു.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ വേദികയെയും കുഞ്ചാക്കോ ബോബനെയും കൂടാതെ മനോജ് കെ ജയന്‍, സുരാജ് വെഞ്ഞാറമൂട് ജോജോ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. കസിന്‍സ് എന്ന പേര് വൈശാഖ് ലാല്‍ജോസില്‍ നിന്ന് കടം വാങ്ങിയതാണ്. ഈ പേരില്‍ നേരത്തെ ലാല്‍ ജോസ് മോഹന്‍ലാലിനെയും പൃഥ്വിരാജിനെയും മുഖ്യവേഷത്തിലവതരിപ്പിച്ച് ഒരു സിനിമ ചെയ്യാന്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ പലസാഹചര്യങ്ങള്‍ക്കൊണ്ടും ആ ചിത്രം മുടങ്ങിപ്പോയി.


Click it and Unblock the Notifications