അള്ള് രാമേന്ദ്രനായി കലിപ്പ് ലുക്കില്‍ ചാക്കോച്ചന്‍! ചിത്രത്തിന്റെ കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ
കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് അളള് രാമേന്ദ്രന്‍. ചാക്കോച്ചന്‍ വേറിട്ട ഗെറ്റപ്പുകളിലെത്തുന്ന ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. ബിലഹരി സംവിധാനം ചെയ്യുന്ന ചിത്രം അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്.
അപര്‍ണ ബാലമുരളിയും ചാന്ദ്‌നി ശ്രീധറുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തിന്റെതായി ഒരു കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കലിപ്പ് ലുക്കില്‍ ചാക്കോച്ചനെ കാണിച്ചുകൊണ്ടുളള ഒരു ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ ഇതുവരെ ചെയ്ത വേഷങ്ങളില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും ചിത്രത്തിലേതെന്നാണ് അറിയുന്നത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ചിത്രം നിര്‍മ്മിക്കുന്നു. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
കൃഷ്ണ ശങ്കര്‍,ഹരീഷ് കണാരന്‍,ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. അനുരാഗ കരിക്കിന്‍ വെള്ളത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ച ജിംഷി ഖാലിദാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ പോരാട്ടം എന്ന ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ച സംവിധായകന്‍ ബിലഹരിയുടെ രണ്ടാമത്തെ ചിത്രമാണ് അളള് രാമേന്ദ്രന്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നു.


Click it and Unblock the Notifications











