സൗബിന്റെ അമ്പിളി വേര്‍ഷനുമായി കുഞ്ചാക്കോ ബോബനും! ഇത് പിളേളരുടെ പണിയാണെന്ന് ചാക്കോച്ചന്‍!

By Midhun Raj

സൗബിന്‍ ഷാഹിറിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് അമ്പിളി. ഗപ്പിക്ക് ശേഷം സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന സിനിമ കൂടിയാണിത്. അമ്പിളിയുടെ ആദ്യ ടീസര്‍ അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തിന്റെ ആദ്യ ടീസറിന് ഗംഭീര വരവേല്‍പ്പ് തന്നെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്.

സൗബിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ടീസര്‍ ആരാധകരും സിനിമാ പ്രവര്‍ത്തകരും ഒന്നടങ്കം പങ്കുവെച്ചിരുന്നു. ഓരോ സിനിമ കഴിയുന്തോറും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന സൗബിന്റെ മറ്റൊരു മികച്ച സിനിമ തന്നെയാകും അമ്പിളിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ ടീസറിന്റെ മറ്റു പല വേര്‍ഷനുകളും വൈറലായിരുന്നു. എറ്റവുമൊടുവിലായി നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചൊരു വീഡിയോ ആയിരുന്നു എല്ലാവരും ഏറ്റെടുത്തത്.

ചാക്കോച്ചന്റെ അമ്പിളി വേര്‍ഷന്‍

ചാക്കോച്ചന്റെ പല സിനിമകളിലെയും ഡാന്‍സ് രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുളള അമ്പിളി വേര്‍ഷനായിരുന്നു പുറത്തുവന്നത്. സൗബിനും ജോണ്‍ പോളിനും അമ്പിളി ടീമിനുമുളള സമര്‍പ്പണം എന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ വീഡിയോ പങ്കുവെച്ചിരുന്നത്. തന്റെ ആരാധകര്‍ എഡിറ്റ് ചെയ്ത ഒരു വീഡിയോ ആയിരുന്നു നടന്‍ പുറത്തുവിട്ടിരുന്നത്. അമ്പിളിയുടെ വിവിധ വേര്‍ഷനുകള്‍ തരംഗമായികൊണ്ടിരിക്കുന്ന വേളയിലാണ് ചാക്കേച്ചന്‍ വേര്‍ഷനും പുറത്തിറങ്ങിയിരിക്കുന്നത്.

സ്റ്റേജ് പരിപാടിക്കിടെയുളള

അമ്പിളിയുടെ കുഞ്ചാക്കോ ബോബന്‍ വേര്‍ഷന് പുറമെ ജഗതി ശ്രീകുമാര്‍,മമ്മൂട്ടി തുടങ്ങിയവരെ വെച്ചുളള വീഡിയോയകളും നേരത്തെ പുറത്തിറങ്ങിയിരുന്നു. കാക്കകുയില്‍ എന്ന ചിത്രത്തിലെ ജഗതിയുടെ ഡാന്‍സായിരുന്നു എഡിറ്റ് ചെയ്ത് അമ്പിളി വേര്‍ഷനാക്കി മാറ്റിയിരുന്നത്. മമ്മൂട്ടിയും സുകുമാരിയും അവതരിപ്പിച്ച ഒരു സ്റ്റേജ് പരിപാടിക്കിടെയുളള വീഡിയോയും നേരത്തെ തരംഗമായി മാറി.

അമ്പിളിയുടെ ടീസര്‍

അമ്പിളിയുടെ ടീസര്‍ ഇതുവരെ ഒരു മില്യണിലധികം ആളുകളാണ് യൂടുബില്‍ കണ്ടു കഴിഞ്ഞിരിക്കുന്നത്. ടീസറില്‍ തമിഴ് ഗായകന്‍ ആന്റണി ദാസന്‍ പാടിയൊരു ഗാനമായിരുന്നു അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഞാന്‍ ജാക്സണല്ലെടാ. ന്യൂട്ടണല്ലെടാ, ജോക്കറല്ലെടാ.. എന്ന ഗാനത്തിനൊപ്പം സൗബിന്‍ ഷാഹിര്‍ ഡാന്‍സ് കളിക്കുന്നതാണ് ടീസറില്‍ കാണിക്കുന്നത്. സൗബിന്റെ പ്രകടനം തന്നെയാണ് അമ്പിളിയുടെ ആദ്യ ടീസറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്.

ഹിറ്റ് ഗാനം

വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു വിജയാണ് ഈ ഹിറ്റ് ഗാനം ഒരുക്കിയിരുന്നത്. ആരാധകരും പ്രേക്ഷകരും ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം ആഗസ്റ്റിലാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഗപ്പിക്ക് ശേഷം ജോണ്‍ പോളിന്റെതായി സിനിമാ പ്രേമികള്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് അമ്പിളി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X