twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    50 കോടി ക്ലബില്‍ കടന്ന് ചാക്കോച്ചന്റെ അഞ്ചാം പാതിര! കുതിപ്പ് തുടര്‍ന്ന് ത്രില്ലര്‍ ചിത്രം

    By Midhun Raj
    |

    കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര തിയ്യേറ്ററുകളില്‍ തരംഗമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചാക്കോച്ചന്റെ കരിയറിലെ എറ്റവും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് സിനിമ. റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടാണ് അഞ്ചാം പാതിര പ്രദര്‍ശനം തുടരുന്നത്. ചാക്കോച്ചനൊപ്പം മിഥുന്‍ മാനുവല്‍ തോമസിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ.

    ക്രൈം ത്രില്ലര്‍ ചിത്രം ഈ വര്‍ഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് അഞ്ചാം പാതിര കുതിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ടുളള ചാക്കോച്ചന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു.

    ഒരിടവേളയ്ക്ക് ശേഷം

    ഒരിടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ ക്രൈം ത്രില്ലര്‍ കൂടിയാണ് അഞ്ചാം പാതിര. സിനിമയില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റായ ഡോ അന്‍വര്‍ ഹുസൈനായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കരിയറില്‍ മുന്‍പ് ചെയ്യാത്തൊരു തരം വേഷത്തിലാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ എത്തിയത്.

    ആദ്യം മുതല്‍ അവസാനം

    ആദ്യം മുതല്‍ അവസാനം വരെ ത്രില്ലടിപ്പിക്കുന്ന വിധം ചിത്രമൊരുക്കിയ സംവിധാകന്‍ മിഥുന്‍ മാനുവലിനെയും എല്ലാവരും പ്രശംസിച്ചിരുന്നു. ആദ്യമായാണ് സംവിധായന്‍ ഒരു ത്രില്ലര്‍ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. അമിത പ്രതീക്ഷകള്‍ നല്‍കാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഒരു സീറ്റ് എഡ്ജ് ത്രില്ലര്‍ എന്ന വിശേഷണവും അഞ്ചാം പാതിരയ്ക്ക് പ്രേക്ഷകര്‍ നല്‍കിയിരുന്നു.

    റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം

    റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം നിറഞ്ഞ സദസുകളിലാണ് അഞ്ചാം പാതിര പ്രദര്‍ശിപ്പിച്ചത്. ഹൗസ്ഫുള്‍ ഷോകളുമായി മുന്നേറിയ സിനിമ എല്ലാതരം പ്രേക്ഷകരും ഏറ്റെടുത്ത ഒരു സിനിമ കൂടിയായി മാറി. കേരളത്തിലെ തിയ്യേറ്ററുകളില്‍ നിന്ന് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചാം പാതിരയ്ക്ക് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കികൊണ്ടാണ് അഞ്ചാം പാതിര മുന്നേറികൊണ്ടിരിക്കുന്നത്.

    അഞ്ചാം പാതിര

    അഞ്ചാം പാതിര അഞ്ചാമത്തെ ആഴ്ചയലേക്ക് എത്തിയ സമയത്താണ് പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ തരംഗമായ ചിത്രം അമ്പത് കോടി ക്ലബില്‍ കടന്നതായുളള സന്തോഷമാണ് നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. കളക്ഷന്‍ വിവരം പങ്കുവെച്ചതിനൊപ്പം സിനിമ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുമുണ്ട് നടന്‍. അഞ്ചാം പാതിര ചാക്കോച്ചന്റെ കരിയറിലെ വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്.

    8 വിവാഹങ്ങള്‍, പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് കടന്ന താരങ്ങള്‍ ഇവരാണ്8 വിവാഹങ്ങള്‍, പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് കടന്ന താരങ്ങള്‍ ഇവരാണ്

    അഷിക്ക് ഉസ്മാനാണ്

    അഷിക്ക് ഉസ്മാനാണ് ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അഞ്ചാം പാതിരയില്‍ ചാക്കോച്ചനൊപ്പം ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, ജിനു ജോസഫ്, ഇന്ദ്രന്‍സ്, സുധീഷ്, ഷാജു തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഷൈജു ഖാലിദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സുഷിന്‍ ശ്യാമാണ് സംഗീതമൊരുക്കിയിരിക്കുന്നത്. സൈജു ശ്രീധരനാണ് സിനിമയുടെ എഡിറ്റിങ് നിര്‍വ്വഹിച്ചിരിക്കുന്നത്.

    പ്രദീപ് ചന്ദ്രനെ 25 വയസ് മുതൽ അറിയാം, അദ്ദേഹത്തിന്റെ പെരുമാറ്റം വേദനിപ്പിച്ചു, വെളിപ്പെടുത്തി ദയപ്രദീപ് ചന്ദ്രനെ 25 വയസ് മുതൽ അറിയാം, അദ്ദേഹത്തിന്റെ പെരുമാറ്റം വേദനിപ്പിച്ചു, വെളിപ്പെടുത്തി ദയ

    kunchakoboban-fbpost

    English summary
    kunchacko boban's Anjaam Pathiraa enters into 50 core club
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X