ക്യാമറാമാന്റെ മുഖത്തിനിട്ട് ചാക്കോച്ചന്റെ മിന്നല്‍ ഷോട്ട്! ഇഞ്ചിമിഠായി കമന്റുമായി ജോജു ജോര്‍ജ്ജ്
കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് പട. സിനിമയുടെ ഷൂട്ടിംഗിനിടെ ക്രിക്കറ്റ് കളിക്കുന്ന ചാക്കോച്ചന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു അണിയറക്കാര്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ നടന്‍ സമയം കണ്ടെത്തിയത്.
ബാറ്റ് കൊണ്ട് തകര്‍ത്തടിക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതിനിടെ രംഗം പകര്‍ത്തികൊണ്ടിരിക്കുന്ന ക്യാമറാമാന്റെ നേരെയും ചാക്കോച്ചന്‍ ബോളടിക്കുന്നതാണ് രസകരമായി മാറിയിരിക്കുന്നത്. ടിക്ക് ടോക്ക് വീഡിയോസ് ചെയ്യുമ്പോള്‍ സ്ഥിരം ഉണ്ടാവാറുളള അപകടങ്ങള്‍ പോലെയാണ് രസകരമായ സംഭവും ഉണ്ടായിരിക്കുന്നത്.

ചാക്കോച്ചന്റെ വീഡിയോയ്ക്ക് താഴെ ജോജു ജോര്‍ജ്ജ് കുറിച്ച കമന്റും ശ്രദ്ധേയമായി മാറിയിരുന്നു. ചാക്കോച്ചന്റെ ഷോട്ട് മുഖത്തുകൊണ്ട ക്യാമറാമാന്റെ കിളിപോയി എന്ന സൂചനയോടെ ഇഞ്ചി മിഠായി എന്നായിരുന്നു ജോജുവിന്റെ കമന്റ്. അതേസമയം പട എന്ന ചിത്രത്തില്‍ കുഞ്ചോക്കോ ബോബനൊപ്പം ജോജുവും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
വിനായകനും അഭിനയിക്കുന്ന ചിത്രം കമല്‍ കെഎം ആണ് സംവിധാനം ചെയ്യുന്നത്. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന ചിത്രത്തിന് സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.


Click it and Unblock the Notifications