twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഫുഡ് എന്നും അവന്‌റെ ഒരു വീക്ക്‌നെസ് ആയിരുന്നു, മിഥുന്‍ രമേഷിന് ജന്മദിനാശംസകളുമായി ചാക്കോച്ചന്‍

    By Midhun Raj
    |

    നടനായും അവതാരകനായുമൊക്കെ മലയാളികളുടെ പ്രിയങ്കരനായ താരമാണ് മിഥുന്‍ രമേഷ്. കോമഡി ഉത്സവം എന്ന പരിപാടിയിലൂടെയായിരുന്നു അവതാരകനായി മിഥുന്‍ ശ്രദ്ധ നേടിയത്. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരിപാടി റേറ്റിംഗ് ചാര്‍ട്ടുകളിലെല്ലാം മുന്നിലെത്തിയ ഷോ കൂടിയായിരുന്നു. കോമഡി ഉത്സവത്തിന് പുറമെ സിനിമകളിലും സജീവമായിരുന്നു നടന്‍. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മിഥുന്‍ രമേഷ് തിളങ്ങി. വര്‍ഷങ്ങളായി റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചുവരികയാണ് താരം.

    ഇനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍, കാണാം

    നിലവില്‍ ദുബായിലാണ് കുടുംബവുമൊത്ത് നടന്‍ സ്ഥിര താമസമാക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുളള താരം കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. അതേസമയം മിഥുന്‍ രമേഷിന്റെ പിറന്നാള്‍ ദിവസമായിരുന്നു ഇന്ന്. നടന് ജന്മദിന ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

    കൂട്ടത്തില്‍ അടുത്ത സുഹൃത്ത്

    കൂട്ടത്തില്‍ അടുത്ത സുഹൃത്ത് കുഞ്ചാക്കോ ബോബന്‌റെതായി വന്ന ആശംസാ പോസ്റ്റും ശ്രദ്ധേയമായിരുന്നു. ഒരു ബിസ്‌ക്കറ്റ് കൊണ്ടുളള മിഥുന്‌റെ കുസൃതി വീഡിയോ പോസ്റ്റ് ചെയ്താണ് ചാക്കോച്ചന്‍ ആശംസകള്‍ നേര്‍ന്നത്. എനര്‍ജിയുടെയും വിനോദത്തിന്‌റെയും നിറകുടം എന്നാണ് മിഥുന്‍ രമേശിനെ ചാക്കോച്ചന്‍ വിശേഷിപ്പിക്കുന്നത്. ആ നിമിഷങ്ങള്‍ ഓര്‍ക്കുമ്പോള്‍ കുട്ടിക്കാലത്തെന്ന പോലുളള ആ നാളുകളിലേക്ക് മടങ്ങാന്‍ കഴിഞ്ഞെങ്കില്‍ എന്ന ചിന്തയാണെന്നും ചാക്കോച്ചന്‍ കുറിച്ചു.

    അടുത്തിടെയായി മിഥുന് വണ്ണം കുറഞ്ഞിരിക്കുന്നു

    അടുത്തിടെയായി മിഥുന് വണ്ണം കുറഞ്ഞിരിക്കുന്നു എന്നും, ഭക്ഷണം എന്നും അവന്‌റെയൊരു വീക്ക്‌നെസ് ആയിരുന്നു എന്നും ചാക്കോച്ചന്‍ കുറിച്ചു. പിന്നാലെ ചാക്കോച്ചന്‌റെ പോസ്റ്റിന് നന്ദി അറിയിച്ച് മിഥുന്‍ രമേഷും എത്തിയിരുന്നു. നന്ദി ചാക്കോച്ചാ, എല്ലാവരെയും മിസ് ചെയ്യുന്നു എന്നാണ് നടന്‍ കുറിച്ചത്. മിഥുന് പുറമെ ഭാര്യ ലക്ഷമിയും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്.

    ടിക്ക് ടോക്ക്, റീല്‍സ് വീഡിയോകളിലൂടെയാണ്

    ടിക്ക് ടോക്ക്, റീല്‍സ് വീഡിയോകളിലൂടെയാണ് താരപത്‌നി ശ്രദ്ധേയായത്. ഇടയ്ക്ക് മിഥുനൊപ്പം ബഡായി ബംഗ്ലാവ് ഷോയിലും ലക്ഷ്മി എത്തിയിരുന്നു. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയായിരുന്നു നടന്‌റെ സിനിമാ അരങ്ങേറ്റം. നമ്മള്‍, റണ്‍വേ, വെട്ടം, സെവന്‍സ്, പോലുളള സിനിമകളിലൂടെ പിന്നീട് മിഥുന്‍ ശ്രദ്ധേയനായി.

    Recommended Video

    ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam
    2019ല്‍ ജിമ്മി ഈ വീടിന്‌റെ ഐശ്വര്യം

    2019ല്‍ ജിമ്മി ഈ വീടിന്‌റെ ഐശ്വര്യം എന്ന ചിത്രത്തിലൂടെ നായകനായും മിഥുന്‍ രമേഷ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു. വര്‍ക്കി എന്ന ചിത്രമാണ് നടന്‌റെതായി ഒടുവില്‍ പുറത്തിറങ്ങിയത്. അഭിനയത്തിനും അവതരണത്തിനും പുറമെ നിരവധി സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു നടന്‍. നമ്മള്‍ എന്ന ചിത്രത്തില്‍ ജിഷ്ണുവിന് ശബ്ദം നല്‍കിയാണ് മിഥുന്‍ തുടങ്ങിയത്. തുടര്‍ന്ന് പതിനഞ്ച് സിനിമകളില്‍ നായകന്മാര്‍ക്ക് വേണ്ടി മിഥുന്‍ രമേശ് ശബ്ദം നല്‍കി.

    Read more about: mithun ramesh kunchacko boban
    English summary
    kunchacko boban's funny post on friend and co actor mithun ramesh's birthday
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X