ജോണി ജോണി യെസ് അപ്പയുമായി ചാക്കോച്ചന്‍ എത്തുന്നു! ഫസ്റ്റ്‌ലുക്ക് കാണാം!!
മലയാള സിനിമയിലെ റൊമാന്റിക്ക് ഹീറോ കുഞ്ചാക്കോ ബോബനിത് ഹിറ്റുകളുടെ വര്‍ഷമാണ്. സുഗീത് സംവിധാനം ചെയ്ത ശിക്കാരി ശംഭു എന്ന ചിത്രമായിരുന്നു ചാക്കോച്ചന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ആദ്യ സൂപ്പര്‍ഹിറ്റ് ചിത്രം. ഒരു പൈസ വസൂല്‍ എന്റര്‍ടെയ്‌നറായിട്ടായിരുന്നു ചിത്രത്തെ പ്രേക്ഷകര്‍ ഒന്നടങ്കം വിലയിരുത്തിയിരുന്നത്. ശിവദയായിരുന്നു ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തിയിരുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശിക്കാരി ശംഭു.

ശിക്കാരി ശംഭുവിന് ശേഷമിറങ്ങിയ പൂമരം,കുട്ടനാടന്‍ മാര്‍പാപ്പ,പഞ്ചവര്‍ണ്ണ തത്ത തുടങ്ങിയ സിനിമകളും ചാക്കോച്ചന്റെതായി സൂപ്പര്‍ഹിറ്റായി മാറിയ സിനിമകളായിരുന്നു. കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പാവാട എന്നീ സിനിമകള്‍ ഒരുക്കിയ ജി മാര്‍ത്താണ്ഡനാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു ചാക്കോച്ചന്‍ തന്നെയായിരുന്നു തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റലുക്ക് പങ്കുവെച്ചിരുന്നത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു ചിത്രമായിരിക്കും ജോണി ജോണി യെസ് അപ്പയെന്നാണ് അറിയുന്നത്. ജോജി തോമസാണ് ചിത്രത്തിനു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











