കണ്ണിറുക്കി കുഞ്ഞുചാക്കോച്ചനും കുഞ്ചാക്കോച്ചനും! വൈറലായി നടന്റെ ചിത്രങ്ങള്‍

By Prashant V R

മലയാളികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട നായക നടന്മാരിലൊരാളാണ് കുഞ്ചാക്കോ ബോബന്‍. മോളിവുഡിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയായ ചാക്കോച്ചന്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. പ്രണയ നായകനില്‍ നിന്നും മലയാളത്തിലെ മികച്ച നടന്മാരിലൊരാളായി ചാക്കോച്ചന്‍ മാറിയിരുന്നു. വ്യത്യസ്തമാര്‍ന്ന സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് ചാക്കോച്ചന്‍ മുന്നേറുന്നത്. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിരയെന്ന ചിത്രം ചാക്കോച്ചന്റെതായി വലിയ വിജയമായി മാറിയിരുന്നു.

അഞ്ചാം പാതിരയ്ക്ക് പിന്നാലെ നടന്റെ പുതിയ സിനിമകള്‍ റിലീസിങ്ങിനൊരുങ്ങുന്ന വേളയിലായിരുന്നു കോവിഡ് വ്യാപനം കൂടിയത്. അതേസമയം ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്നു താരം. വീട്ടില്‍ നിന്നുളള പുതിയ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ചാക്കോച്ചന്‍ എത്തിയിരുന്നു. ഇടയ്ക്കിടെ മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങളും പങ്കുവെച്ചും നടന്‍ എത്താറുണ്ട്.

ലോക് ഡൗണ്‍ സമയത്ത്

ലോക് ഡൗണ്‍ സമയത്ത് കുടുംബത്തിനൊപ്പമാണ് നടന്‍ സമയം ചിലവഴിച്ചത്. ചാക്കോച്ചനൊപ്പം ഇസഹാക്കും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ്. അടുത്തിടെയാണ് മകന്റെ ഒന്നാം പിറന്നാള്‍ കുഞ്ചാക്കോ ബോബന്‍ ആഘോഷിച്ചത്. ഇസയുടെ പിറന്നാള്‍ ചാക്കോച്ചനും കുടുംബവും ആഘോഷമാക്കിയിരുന്നു. തുടര്‍ന്ന് ഭാര്യ പ്രിയയുടെ പിറന്നാളും ഇവരുടെ വിവാഹ വാര്‍ഷികവും വന്നെത്തിയിരുന്നു.

അതേസമയം ചാക്കോച്ചന്റെതായി

അതേസമയം ചാക്കോച്ചന്റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ തന്റെ കുട്ടിക്കാല ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് നടന്‍ പങ്കുവെച്ചിരിക്കുന്നത്. ചുട്ടയിലെ ശീലം ഇപ്പോഴും തുടരുന്നു എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചന്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

കുഞ്ഞുചാക്കോച്ചന്‍

കുഞ്ഞുചാക്കോച്ചന്‍, കുഞ്ചാക്കോച്ചന്‍ എന്നാണ് ചിത്രങ്ങള്‍ക്ക് നടന്‍ പേര് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ചാക്കോച്ചന്റെ പോസ്റ്റിന് താഴെ വന്ന ആരാധകരുടെ കമന്റുകളും ശ്രദ്ധേയമായി മാറിയിരുന്നു. ഈ ലുക്കില്‍ വെറെ ഒരാളുണ്ട് കുളപ്പുളളി അപ്പന്‍ എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. ഇത്തരം നിരവധി രസകരമായ കമന്റുകള്‍ ചാക്കോച്ചന്റെ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.

Recommended Video

Nithya Mammen exclusive interview | FilmiBeat Malayalam
ആരാധകര്‍ക്കൊപ്പം തന്നെ

ആരാധകര്‍ക്കൊപ്പം തന്നെ ചാക്കോച്ചന്റെ സഹതാരങ്ങളായ ആന്‍ അഗസ്റ്റിന്‍, അനുമോള്‍ തുടങ്ങിയ താരങ്ങളും കമന്റുകളുമായി എത്തിയിരുന്നു. അതേസമയം പ്രിയക്കൊപ്പം അടുത്തിടെ ചാക്കോച്ചന്‍ പങ്കുവെച്ച ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ദാമ്പത്യജീവിതത്തില്‍ സമാധാനത്തിന് പാലിക്കേണ്ട ഒരു നിയമത്തെ കുറിച്ചായിരുന്നു ചാക്കോച്ചന്റെ പോസ്റ്റ് വന്നത്.

നായകവേഷങ്ങള്‍ക്ക് പുറമെ

നായകവേഷങ്ങള്‍ക്ക് പുറമെ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയ താരമാണ് കുഞ്ചാക്കോ ബോബന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടര്‍പരാജയങ്ങള്‍ വന്നപ്പോള്‍ ചാക്കോച്ചന്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് കുറച്ചുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടന്‍ വീണ്ടും മോളിവുഡില്‍ സജീവമായത്. മലയാള സിനിമയില്‍ ഒരു രണ്ടാം വരവ് നടത്തിയാണ് ചാക്കോച്ചന്‍ എന്ന നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായത്.

പരാജയങ്ങള്‍ നേരിട്ട സമയത്ത്

പരാജയങ്ങള്‍ നേരിട്ട സമയത്ത് സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തന്നോട് നിര്‍ദ്ദേശിച്ചത് ഭാര്യ പ്രിയയാണെന്ന് ചാക്കോച്ചന്‍ മുന്‍പ് തുറന്നുപറഞ്ഞിട്ടുണ്ട്. തിരിച്ചുവരവില്‍ ട്രാഫിക്ക്, ഓര്‍ഡിനറി, സീനിയേഴ്സ്, റോമന്‍സ്, മല്ലു സിംഗ് തുടങ്ങിയ സിനിമകളുടെ വിജയമാണ് ചാക്കോച്ചന് വഴിത്തിരിവായി മാറിയത്. തുടര്‍ന്ന് മലയാളത്തിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളായി കുഞ്ചാക്കോ ബോബന്‍ വീണ്ടും മാറിയിരുന്നു.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X