പ്രിയയ്‌ക്കൊപ്പമുളള ഓണസെല്‍ഫിയുമായി ചാക്കോച്ചന്‍! ഇസഹാക്ക് എവിടെയെന്ന് ആരാധകര്‍
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയപ്പെട്ട താരദമ്പതികളാണ് കുഞ്ചാക്കോ ബോബനും പ്രിയയും. സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങങ്ങള്‍ ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയായ ഇസഹാക്ക് വന്നത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇസ ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്.
Recommended Video
ഇസഹാക്കിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ചാക്കോച്ചനും പ്രിയയും എപ്പോഴും എത്താറുണ്ട്. ഇസഹാക്ക് വന്നതിന് പിന്നാലെയാണ് കുഞ്ചാക്കോ ബോബന് തന്‌റെ കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായ അഞ്ചാം പാതിര ലഭിച്ചത്. ത്രില്ലര്‍ ചിത്രം ലോകമെമ്പാടുമുളള പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ ചാക്കോച്ചന്റെ പുതിയ ചിത്രങ്ങളൊന്നും ഈ വര്‍ഷം പുറത്തിറങ്ങിയിരുന്നില്ല.

ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമൊക്കെ ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു. നടന്‍ പങ്കുവെക്കാറുളള ഇസയുടെ ക്യൂട്ട് ചിത്രങ്ങളും വീഡിയോകളുമെല്ലാം തരംഗമാവാറുണ്ട്. സിനിമകള്‍ കണ്ടും വര്‍ക്കൗട്ട് ചെയ്തുമൊക്കെയാണ് ചാക്കോച്ചന്‍ ലോക്ഡൗണ്‍ കാലം ചെലവഴിച്ചത്.

അടുത്തിടെയായിരുന്നു പതിനഞ്ചാം വിവാഹ വാര്‍ഷികവും ഇസയുടെ പിറന്നാളുമൊക്കെ ചാക്കോച്ചന്‍ ആഘോഷിച്ചിരുന്നത്. ലോക്ഡൗണിന് പിന്നാലെ വീണ്ടും ചിത്രീകരണ തിരക്കുകളിലേക്ക് കടന്നിരുന്നു താരം. ഓണത്തിന് ചാക്കോച്ചനും ഭാഗമായ ടെലിവിഷന്‍ പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. അതേസമയം ചാക്കോച്ചന്റെയും പ്രിയയുടെതുമായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം ശ്രദ്ധേയമായി മാറിയിരുന്നു.

നിരവധി പേരാണ് കുഞ്ചാക്കോ ബോബന്റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ക്യൂട്ട് കപ്പിളെന്നാണ് ചാക്കോച്ചനെയും പ്രിയയും കുറിച്ച് അധികപേരും പറയുന്നത്. കൂടാതെ താരദമ്പതികള്‍ക്ക് ഓണാംശംസകള്‍ നേര്‍ന്നും മിക്കവരും എത്തുന്നുണ്ട്.അതേസമയം ചാക്കോച്ചന്‌റെ ചിത്രം കണ്ട് ഇസക്കുട്ടന്‍ എവിടെയെന്നും ആരാധകര്‍ തിരക്കുന്നുണ്ട്. പ്രിയയ്‌ക്കൊപ്പമുളള ചിത്രത്തിനൊപ്പം ഓണസദ്യയുടെ മിനിയേച്ചര്‍ രൂപത്തില്‍ മധുരപലഹാരങ്ങള്‍ വിളമ്പിയിരിക്കുന്ന ഫോട്ടോയും ചാക്കോച്ചന്‍ പങ്കുവെച്ചിരുന്നു.

പ്രിയയ്‌ക്കൊപ്പമുളള സെല്‍ഫി ചിത്രങ്ങള്‍ ചാക്കോച്ചന്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് ചാക്കോച്ചന്‍ മകന് പേരിട്ടിരുന്നത്. ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് ചാക്കോച്ചനൊപ്പം തന്നെ ഇസഹാക്കും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുന്‍പ് മകന് ചുറ്റുമാണ് ചാക്കോച്ചന്റെ ഇപ്പോഴത്തെ ലോകമെന്ന് പ്രിയ തുറന്നുപറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം എപ്രിലിലായിരുന്നു ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ വന്നത്. ഇസഹാക്കിന്റെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് സിനിമയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ നിരവധി ആരാധകരാണ് താരത്തിനുണ്ടായത്. അനിയത്തിപ്രാവിന് ശേഷവും നിരവധി പ്രണയ ചിത്രങ്ങള്‍ ചാക്കോച്ചന്റെതായി പുറത്തിറങ്ങിയിരുന്നു. ഇടയ്ക്ക് സിനിമയില്‍ ഇടവേള ഉണ്ടായെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് ചാക്കോച്ചന്‍ നടത്തിയത്.


Click it and Unblock the Notifications