മാംഗല്യം തന്തുനാനേനയുമായി ചാക്കോച്ചനും നിമിഷയും! കിടിലന്‍ ടീസര്‍ പുറത്ത്! കാണൂ

By Midhun

കുഞ്ചാക്കോ ബോബന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് മാംഗല്യം തന്തുനാനേന. ടിവി അവതാരികയായും ഡോക്യൂമെന്ററി സംവിധായകയായും ശ്രദ്ധ നേടിയിട്ടുളള സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും,ഈട എന്നീ ചിത്രങ്ങളിലൂടെ തിളങ്ങിയ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ ചാക്കോച്ചന്റെ നായികയായി എത്തുന്നത്.

പണം കൈകാര്യം ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രീകരണം പൂര്‍ത്തിയായ സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മാംഗല്യം തന്തുനാനേയുടെതായി കിടിലന്‍ ഒരു ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.

kunchacko boban-nimisha

ഒരു പഴയ ബോംബ് കഥ എന്ന സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സലീംകുമാര്‍,ഹരീഷ് കണാരന്‍, വിജയരാഘവന്‍, അലന്‍സിയര്‍, ശാന്തികൃഷണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് സിനിമയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത്. ചിത്രം ഉടന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X