ഇത് പൊളിക്കും! മാംഗല്യം തന്തുനാനേനയുമായി ചാക്കോച്ചനും നിമിഷയുമെത്തുന്നു
പ്രണയചിത്രങ്ങളിലൂടെ സിനിമാ പ്രേമികളുടെ ഇഷ്ടതാരമായ നടനാണ് കുഞ്ചാക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ തുടങ്ങിയ ചാക്കോച്ചന്‍ തുടര്‍ന്നും മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്തിരുന്നു. ചാക്കോച്ചന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ശിക്കാരി ശംഭു. ഓര്‍ഡിനറി, മധുരനാരങ്ങ എന്നീ ചിത്രങ്ങളൊരുക്കിയ സുഗീത് ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. മികച്ചൊരു എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ചാക്കോച്ചനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണനും ഹരീഷ് കണാരനും മുഖ്യ വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ശിക്കാരി ശംഭു.

ചാക്കോച്ചന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ ചിത്രം രമേഷ് പിഷാരടി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണ തത്തയായിരുന്നു. തിയ്യേറ്ററുകളില്‍ മികച്ച സ്വീകാര്യത നേടിയ ചിത്രങ്ങളിലൊന്നായിരുന്നു പഞ്ചവര്‍ണ്ണ തത്ത. ചാക്കോച്ചന്റെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇതില്‍ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജ്ജയനാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ.സക്കിറിയ തോമസ്, ആല്‍വിന്‍ ആന്റണി, പ്രിന്‍സ് പോള്‍, എയ്ഞ്ചലീന മേരി ആന്റണി തുടങ്ങിയവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
പണം കൈകാര്യ ചെയ്യാന്‍ അറിയാത്ത യുവാവ് നേര്‍ വിപരീതക്കാരിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചാലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.സലിംകുമാര്‍,ഹരീഷ് കണാരന്‍,വിജയരാഘവന്‍, അലന്‍സിയര്‍,ശാന്തികൃഷ്ണ, പൊന്നമ്മ ബാബു തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന് വ്യത്യസ്തമാര്‍ന്നൊരു പേരാണ് സംവിധായക ഇട്ടിരിക്കുന്നത്. മാംഗല്യം തന്തുനാനേന എന്നാണ് ചാക്കോച്ചന്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അരവിന്ദ് കൃഷ്ണ ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എഡിറ്റിങ്ങ് ചെയ്യുന്നത് ക്രിസ്റ്റിയാണ്. ടോണിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥയൊരുക്കിയിരിക്കുന്നത്. ഈ വര്‍ഷം തുടര്‍ച്ചയായി ഹിറ്റുകള്‍ ആവര്‍ത്തിക്കുന്ന ചാക്കോച്ചന്റെ മറ്റൊരു വിജയ ചിത്രമായിരിക്കും മാംഗല്യം തന്തുനാനേനയെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications











