തന്റെ ആദ്യത്തെ കണ്‍മണിക്ക് പേരിട്ട് ചാക്കോച്ചന്‍! വൈറലായി കുഞ്ചാക്കോ ബോബന്റെ മകന്റെ പേര്! കാണൂ

By Midhun Raj

കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. സുഹൃത്തുക്കളും സിനിമാ രംഗത്തു നിന്നുളള സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരായിരുന്നു ഇവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് എത്തിയിരുന്നത്. ജൂനിയര്‍ കുഞ്ചാക്കോയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കുഞ്ഞിനെ ലഭിച്ചത്. അതേസമയം കുഞ്ചാക്കോ ബോബന്റെ മകന്റെ പേര് എന്താണെന്നുളളത് എല്ലാവരും ആകംക്ഷകളോടെ ഉറ്റുനോക്കിയിരുന്നൊരു കാര്യമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആരാധകരെല്ലാം ചില പേരുകള്‍ സജസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

kunchacko boban family

ഇപ്പോഴിതാ തന്റെ ആദ്യത്തെ കുഞ്ഞിന് പേരിട്ടതായി ചാക്കോച്ചന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു അവാര്‍ഡ് ചടങ്ങില്‍ വെച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. മകന് പേരിട്ടോ എന്ന് യേശുദാസ് ചോദിച്ചപ്പോള്‍ ആണ് തന്റെ പേര് തിരിച്ചിട്ടാല്‍ മകന്റെ പേരായി എന്ന് ചാക്കോച്ചന്‍ പറഞ്ഞത്. ബോബന്‍ കുഞ്ചാക്കോ എന്നാണ് നടന്‍ മകന് പേരിട്ടിരിക്കുന്നത്. ചടങ്ങില്‍ ചാക്കോച്ചനായിരുന്നു അവതാരകനായി എത്തിയിരുന്നത്.

ഏപ്രില്‍ 17 ന് രാത്രിയോടൊയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്. ചാക്കോച്ചന്‍ തന്നെയാണ് ഈ സന്തോഷ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരുന്നത്. മകന്‌റെ കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അച്ഛനായ സന്തോഷം താരം പങ്കുവെച്ചിരുന്നത്. പിന്നീട് ചാക്കോച്ചന്‍ തന്നെ കുഞ്ഞിന്റെ മുഖം കാണിച്ചുകൊണ്ടുളള ചിത്രം പുറത്തുവിടുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X