ഈ പാവം ചാക്കോച്ചന്‍ ഇനി മുതല്‍ അള്ള് രാമേന്ദ്രന്‍! ഒരു ബിലഹരി പരീക്ഷണം ഇങ്ങനെയാണ്!!
കുഞ്ചോക്കോ ബോബന് ഇത് വിജയ വര്‍ഷമാണ്. പുതിയ വര്‍ഷം തുടങ്ങി നാല് മാസം കഴിഞ്ഞപ്പോഴെക്കും അഞ്ച് സിനിമകളാണ് ചാക്കോച്ചനുള്ളത്. ഒരു മാസം രണ്ട് സിനിമയടക്കം നാല് സിനിമകളില്‍ നായകനായും ഒരു സിനിമയില്‍ അതിഥി വേഷത്തിലുമാണ് ചാക്കോച്ചന്‍ അഭിനയിച്ചിരിക്കുന്നത്.
ഒരു കാലത്ത് ചോക്ലേറ്റ് ഹീറോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയാണ് ചാക്കോച്ചനിപ്പോള്‍ ശ്രദ്ധേയനാവുന്നത്. ചാക്കോച്ചന്‍ നായകനാവുന്ന ഏറ്റവും പുതിയ സിനിമയാണ് അള്ള് രാമേന്ദ്രന്‍. സിനിമയുടെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

അള്ള് രാമേന്ദ്രന്‍
നവാഗതനായ ബിലഹരി സംവിധാനം ചെയ്യുന്ന സിനിമയാണ് 'അള്ള് രാമേന്ദ്രന്‍' സിനിമയില്‍ കുഞ്ചാക്കോ ബോബനാണ് നായകനാവുന്നത്. സിനിമയില്‍ നിന്നും ആദ്യ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്. അരികില്‍ ഒരാള്‍, ചന്ദ്രേട്ടന്‍ എവിടെയാ, കലി, വര്‍ണ്യത്തില്‍ ആശങ്ക തുടങ്ങിയ നല്ല സിനിമകള്‍ സമ്മാനിച്ച ആഷിക്ക് ഉസ്മാന്‍ പ്രൊഡക്ഷന്‍സാണ് അള്ള് രാമേന്ദ്രന്‍ നിര്‍മ്മിക്കുന്നത്.
മറ്റ് വിശേഷങ്ങള്‍
ചിത്രത്തില്‍ ചാക്കോച്ചന്‍ നായകനാവുമ്പോള്‍ കൃഷ്ണ ശങ്കറും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജിംഷി ഖാലിദ് ക്യാമറ കൈകകാര്യം ചെയുന്ന സിനിമയ്ക്ക് സംഗീതം പകരുന്നത് ഷാന്‍ റഹ്മാനാണ്. സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സാണ് സിനിമ തിയേറ്ററുകളില്‍ എത്തിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വരും ദിവസങ്ങളിലുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹിറ്റ് സിനിമകള്‍
ഈ വര്‍ഷം ചാക്കോച്ചന് ഹിറ്റ് സിനിമകളുടെ കാലമാണ്. ജനുവരിയില്‍ ചാക്കോച്ചന്‍ നായകനായ ദിവാന്‍ജിമൂല ഗ്രാന്‍ഡ് പിക്‌സ്, ശിക്കാരി ശംഭു എന്നിങ്ങനെ രണ്ട് സിനിമകളായിരുന്നു റിലീസിനെത്തിയിരുന്നത്. മാര്‍ച്ച് അവസാനത്തോട് കൂടി കുട്ടനാടന്‍ മാര്‍പാപ്പ തിയറ്ററുകളിലേക്ക് എത്തിയിരുന്നു. ക്യാമറമാന്‍ ജോണ്‍ പോള്‍ എന്ന വേഷത്തില്‍ ചാക്കോച്ചന്‍ വീണ്ടും റൊമന്റിക് ഹീറോയായി തിളങ്ങിയ സിനിമയായിരുന്നു കുട്ടനാടന്‍ മാര്‍പാപ്പ. മാര്‍ച്ചിലെത്തിയ കാളിദാസ് ജയറാമിന്റെ പൂമരത്തില്‍ അതിഥി വേഷത്തിലും പ്രത്യക്ഷപ്പെട്ടിരുന്നു.

മറ്റ് സിനിമകള്‍
രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തിയ പഞ്ചവര്‍ണതത്തയാണ് കുഞ്ചാക്കോ ബോബന്റെ അവസാനമിറങ്ങിയ സിനിമ. സിനിമയില്‍ എംഎല്‍എ ആയി അഭിനയിച്ച ചാക്കോച്ചന്റെ കഥാപാത്രം ശ്രദ്ധേയമായിരുന്നു. നിലവില്‍ സൗമ്യ സദാനന്ദന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയിലാണ് കുഞ്ചാക്കോ ബോബന്‍ നായനകായി അഭിനയിക്കുന്നത്. നിമിഷ സജയനാണ് നായിക. ഇതിന് പിന്നാലെ ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മറ്റൊരു സിനിമയില്‍ കൂടി ചാക്കോച്ചന്‍ നായകനായി അഭിനയിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.


Click it and Unblock the Notifications











