ചാക്കോച്ചന്‍ കുട്ടാനാടിനെ വിട്ടിട്ട് ഒരു കളിയുമില്ല! വ്യത്യസ്ത പേരുമായി കുഞ്ചാക്കോ ബോബന്റെ സിനിമ!!!
ചോക്ലേറ്റ് ഹീറോയില്‍ നിന്നും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണ് കുഞ്ചാക്കോ ബോബന്‍. ഛായഗ്രാഹകനായ ശ്രീജിത്ത് വിജയന്‍ സംവിധായകനാവുന്ന സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്. സിനിമയ്ക്ക് പേര് ഇട്ടിരിക്കുകയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

മുഴുനീള എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന സിനിമയ്്ക്ക് 'കുട്ടനാടാന്‍ മാര്‍പ്പാപ്പ' എന്ന് പേരിട്ടിരിക്കുകയാണെന്നാണ് പുതിയ വിവരങ്ങള്‍. അലമാര എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട അദിതി രവിയാണ് ചിത്രത്തില്‍ കുഞ്ചോക്കോ ബോബന്റെ നായികയായി അഭിനയിക്കുന്നത്. ഇവര്‍ക്കൊപ്പം ഇന്നസെന്റ്, അജു വര്‍ഗീസ്, രമേഷ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ഷൂട്ടിങ് കുട്ടനാട്ടില്‍ നിന്നുമായിരിക്കും നടക്കുന്നത്.
ആലപ്പുഴയിലെ പല സ്ഥലങ്ങളും സിനിമയുടെ ലൊക്കേഷന്‍സ് ആയിരിക്കും. ഹസീബ് ഹനീഫ് ആണ് കുട്ടനാടാന്‍ മാര്‍പാപ്പ നിര്‍മ്മിക്കുന്നത്. അടുത്ത നവംബര്‍ 20 നോട് കൂടിയായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കാന്‍ പോവുന്നത്. നിലവില്‍ 'ശിക്കാരി ശംഭു' എന്ന കോമിക്കല്‍ സിനിമയുടെ തിരക്കുകളിലാണ് കുഞ്ചോക്കോ ബോബന്‍.


Click it and Unblock the Notifications