ഒരു വലിയ 'പട'യ്‌ക്കൊരുങ്ങി കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍!

ശക്തമായ വേഷങ്ങളിലൂടെ അതിശയിപ്പിച്ച് കൊണ്ടിരിക്കുന്ന ചില നായകന്മാരാണ് കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍. ഇപ്പോള്‍ പുറത്തിറങ്ങുന്ന ഓരോ സിനിമകളിലും തങ്ങളുടേതായി വ്യക്തി മുദ്ര പതിപ്പിക്കുന്ന ഇവരെല്ലാം ഒരുമിക്കുകയാണ്. നടന്‍ കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചതിന് പിന്നാലെയാണ് ചാക്കോച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പട എന്ന് പേരിട്ടിരിക്കുന്ന ചിത്രം കമല്‍ കെഎം ആണ് സംവിധാനം ചെയ്യുന്നത്. ഇ4 എന്റര്‍ടെയിന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രത്തിന് ഷമീര്‍ താഹിറാണ് ഛായാഗ്രഹണം. നേരത്തെ കമലിന്റെ സംവിധാനത്തിലെത്തിയ ചിത്രങ്ങള്‍ ലോകത്തിലെ വിവിധി ഇടങ്ങളില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

kunchacko-boban

അദ്ദേഹം മലയാളത്തിലേക്ക് സംവിധാനം ചെയ്യുന്ന് ആദ്യത്തെ ചിത്രമാണ് പട. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പട ഒരുക്കുന്നത് തൊണ്ണൂറുകളില്‍ കേരളത്തില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണെന്നാണ്. അതേ സമയം പാലക്കാടുള്ള ആദിവാസികളുടെ കഥയാണ് പറയുന്നതെന്ന സൂചനയും ഉണ്ട്. പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിങ്ങനെയുള്ള നാല് നടന്മാരെ കുറിച്ചുള്ള പ്രതീക്ഷകളാണ് കൂടുതല്‍. ചിത്രീകരണം ആരംഭിച്ചതോടെ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ തന്നെ വരുമെന്നാണ് കരുതുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X