അഞ്ചാം പാതിരയ്ക്ക് പിന്നാലെ കുഞ്ചാക്കോ ബോബന്റെ പട! ഒപ്പം ജോജുവും വിനായകനും! ഫസ്റ്റ്‌ലുക്ക്‌

By Midhun Raj

അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ കുഞ്ചാക്കോ ബോബന്റതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് പട. ചാക്കോച്ചനൊപ്പം ജോജു ജോര്‍ജ്ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരും സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നുണ്ട്. പടയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. കെഎം കമലാണ് സിനിമ സംവിധാനം ചെയ്യുന്നത്.

 pada-firstlook

ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും എവിഎ പ്രൊഡക്ഷന്‍സുമാണ് സിനിമ നിര്‍മ്മിക്കുന്നത്. 90കളില്‍ പാലക്കാട് നടന്ന ഒരു യഥാര്‍ത്ഥ സംഭവ കഥയെ ആസ്പദമാക്കികൊണ്ടാണ് ചിത്രം ഒരുങ്ങുന്നതെന്ന് അറിയുന്നു. ആദിവാസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചുകൊണ്ട് നാല് സാധാരണക്കാര്‍ അയ്യങ്കാളി പടയുടെ ബാനറില്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കിയ സംഭവമാണ് ചിത്രത്തില്‍ പറയുന്നതെന്നും സുചനകളുണ്ട്.

ത്രില്ലര്‍ ചിത്രമായിട്ടാണ് പട അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് ഗീതാഞ്ജലി താപ്പയാണ് ചിത്രത്തിലെ നായിക. സമീര്‍ താഹിറാണ് പടയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സലീംകുമാര്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ടിജി രവി, അര്‍ജുന്‍ രാധാകൃഷ്ണന്‍, അടാട്ട് ഗോപാലന്‍, ടി ജി രവി, സാവിത്രി ശ്രീധരന്‍, ദാസന്‍ കോങ്ങാട്, കനി കുസൃതി, ഷൈന്‍ ടോം ചാക്കോ, സിബി തോമസ്, ബിട്ടോ ഡേവിസ്, വിവേക് വിജയകുമാര്‍, ജെയിംസ് ഏലിയ, സുധീര്‍ കരമന, സജിത മഠത്തില്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഗപ്പി, അമ്പിളി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാ വിഷ്ണു വിജയനാണ് പടയ്ക്ക് സംഗീതമൊരുക്കുന്നത്.

padafirstlookposter

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X