»   » കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന രാമന്റെ ഏദന്‍ തോട്ടത്തിലെ രഹസ്യങ്ങള്‍ പുറത്തായി!

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന രാമന്റെ ഏദന്‍ തോട്ടത്തിലെ രഹസ്യങ്ങള്‍ പുറത്തായി!

By: Sanviya
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് രാമന്റെ ഏദന്‍ തോട്ടം. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ലവ് സ്റ്റോറി കൂടിയാണിത്. അടുത്തിടെ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ ചിത്രത്തെ കുറിച്ച് ചില കാര്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി.

രാം മേനോന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. ഒരു റിസോര്‍ട്ടിന്റെ ഓണര്‍ കൂടിയാണ് രാം മേനോന്‍. നാല്‍പത് വയസുണ്ട് രാം മേനോന്. കുഞ്ചാക്കോ ബോബന്‍ തന്റെ കരിയറില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് രഞ്ജിത്ത് ശങ്കര്‍ പറയുന്നു.

kunchacko-boban-ramante-edanthottam

വളരെ വ്യത്യസ്തമായ ഒരു പ്രമേയത്തില്‍ ഒരുങ്ങുന്ന ചിത്രം പ്രണയ കഥയാണ് പറയുന്നത്. രഞ്ജിത്ത് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തുന്നത് അനു സിത്താരയാണ്.

അജു വര്‍ഗീസ്, രമേഷ് പിഷാരടി, ജോജു ജോര്‍ജ്, മുത്തുമണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ബിജിപാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Kunchacko Boban's Ramante Edanthottam: Here Is An Update
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam