രണ്ട് എല്‍ഇഡി ബള്‍ബ് കൂടി കുത്തിക്കേറ്റിക്കൂടെയെന്ന് കമന്റ്! കടമുടക്കമാണെന്ന് ചാക്കോച്ചന്‍

By Midhun Raj

നടനായും അവതാരകനായുമൊക്കെ മലയാളത്തില്‍ തിളങ്ങിയ താരമാണ് മിഥുന്‍ രമേഷ്. ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവം പരിപാടിയിലൂടെയാണ് നടന്‍ എല്ലാവര്‍ക്കും പ്രിയങ്കരനായത്. മിഥുന്‍ അവതരിപ്പിച്ച പരിപാടിക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കോമഡി ഉത്സവത്തിന് പിന്നാലെ ബഡായി ബംഗ്ലാവ് പോലുളള പരിപാടികളും മിഥുന്‍ രമേഷ് അവതരിപ്പിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

കുടുംബത്തിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം മിഥുന്‍ രമേഷ് എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പിറന്നാള്‍. മിഥുന്റെ പിറന്നാള്‍ കുടുംബവും ആരാധകരും ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. ഭാര്യ ലക്ഷ്മിയും മകള്‍ തന്‍വിയും മിഥുന് സര്‍പ്രൈസ് പിറന്നാള്‍ കേക്ക് ഒരുക്കിയിരുന്നു.

മണിഹീസ്റ്റ് തീമിലുളള

മണിഹീസ്റ്റ് തീമിലുളള കേക്കായിരുന്നു പിറന്നാളിനായി താരത്തിന്റെ കുടുംബം ഒരുക്കിയത്. കൂടാതെ മിഥുന് ആശംസകളുമായി സുഹൃത്തുക്കളായ കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, മഞ്ജു വാര്യര്‍ തുടങ്ങിയവരും എത്തിയിരുന്നു. ഊര്‍ജ്ജത്തിന്റെ പവര്‍ ഹൗസ് എന്നാണ് കുഞ്ചാക്കോ ബോബന്‍ മിഥുന്‍ രമേഷിനെ വിശേഷിപ്പിച്ചത്.

ജന്മദിനാശംസകള്‍ മിഥുന്‍

ജന്മദിനാശംസകള്‍ മിഥുന്‍. ആഘോഷവും സന്തോഷവും നിറച്ച സ്യൂട്ട് കേസുമായി കടന്നുവരുന്നവന്‍ ആര്‍ജെ മിഥുന്‍(റോയല്‍ ജോക്സ്റ്റാര്‍). ഊര്‍ജ്ജത്തിന്റെയും പ്രസരിപ്പിന്റെയും പവര്‍ഹൗസുകൊണ്ട് ഒരു സെക്കന്‍ഡ് പോലും മുഷിയാത്തവന്‍. നിനക്ക് ചുറ്റുമുളളവരെ സന്തോഷിപ്പിച്ചുകൊണ്ട് നിരവധി നാള്‍ ജീവിക്കാന്‍ നിനക്കാവട്ടെ. എന്നില്‍ നിന്നും പ്രിയയില്‍ നിന്നും ഇസയില്‍ നിന്നും നിറയെ സ്നേഹവും ആലിംഗനവും.

പ്രിയ സുഹൃത്തിന്

പ്രിയ സുഹൃത്തിന് ആശംസകള്‍ നേര്‍ന്ന് ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളാണിവ. ചാക്കോച്ചന്റെ പോസ്റ്റിന് പിന്നാലെ പൂത്തുമ്പി എന്ന ഇന്‍സ്റ്റാ ഹാന്‍ഡിലില്‍ നിന്നും രസകരമായ ഒരു കമന്റ് വന്നിരുന്നു. കമന്റും അതിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയ മറുപടിയും വൈറലായി മാറിയിരുന്നു. ചിത്രത്തിന് താഴെ രണ്ട് എല്‍ഇഡി ബള്‍ബു കൂടി കുത്തിക്കേറ്റികൂടയെന്ന് ചോദിച്ച പൂമ്പാറ്റയ്ക്ക് കട മുടക്കമാണ് എന്നാണ് ചാക്കോച്ചന്‍ മറുപടി നല്‍കിയത്.

കുഞ്ചാക്കോ ബോബനൊപ്പം

കുഞ്ചാക്കോ ബോബനൊപ്പം നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിച്ച താരമാണ് മിഥുന്‍ രമേഷ്. ചാക്കോച്ചന്‍ ആദ്യമായി നിര്‍മ്മിച്ച കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ എന്ന സിനിമയില്‍ മിഥുനും അഭിനയിച്ചിരുന്നു. കൂടാതെ വേട്ട, സെവന്‍സ്, ദിവാന്‍ജിമൂല ഗ്രാന്‍ഡ്പ്രിക്സ് തുടങ്ങിയ സിനിമകളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. കോമഡി ഉത്സവത്തിന് പിന്നാലെ ബഡായി ബംഗ്ലാവിന്റെ അവതാരകനായും മിഥുന്‍ രമേഷ് എത്തിയിരുന്നു. നടനൊപ്പം ഭാര്യ ലക്ഷ്മിയും പങ്കെടുത്തിരുന്നു പരിപാടിയില്‍. നിലവില്‍ ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് മിഥുന്‍ രമേഷ്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X