പീലി എന്നറിയപ്പെടുന്ന പീലിപ്പോസായി കുഞ്ചാക്കോ ബോബന്‍! ഇതാണ് ശിക്കാരി ശംഭുവിന്റെ കഥ!!!
കുഞ്ചോക്കോ ബോബന്‍ ഒരുപോലെ ചെയ്തിരുന്ന കഥാപാത്രങ്ങള്‍ ഉപേക്ഷിച്ച് വ്യത്യസ്തമായ സിനിമകളിലൂടെയാണ് ഇപ്പോള്‍ പ്രേക്ഷകരെ കൈയിലെടുക്കുന്നത്. ശിക്കാരി ശംഭു എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അടുത്തതായി ചാക്കോച്ചന്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ നിന്നും പുതിയ പോസ്റ്റര്‍ പുറത്ത് വന്നിരിക്കുകയാണ്.

മുമ്പ് കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ത്രീ ഡോട്ട്‌സ്, മധുര നാരങ്ങ, ഓര്‍ഡിനറി എന്നീ സിനിമകളുടെ സംവിധായകനായ സുഗീത് സംവിധാനം ചെയ്യുന്ന സിനിമയില്‍ പീലി എന്ന പിലിഫോസ് എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിനെ കുറിച്ചുള്ള വിശേഷങ്ങള്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്ത് വന്നത്.
ചിത്രത്തില്‍ ശിവദയാണ് ചാക്കോച്ചന്റെ നായികയായി അഭിനയിക്കുന്നത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യത്തെ സിനിമ കൂടിയാണ് ശിക്കാരി ശംഭു. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന സിനിമയിലൂടെ നായകനായി അഭിനയിച്ച വിഷ്ണു ഉണ്ണികൃഷ്ണനും സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











