സ്‌പോട് മീ ചലഞ്ചുമായി കുഞ്ചാക്കോ ബോബന്‍! തന്നെ കണ്ടുപിടിക്കാമോയെന്ന് നടന്‍
ലോക് ഡൗണ്‍ സമയത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. നടന്റെ മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുഞ്ചാക്കോ ബോബന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു. ഇത്തവണ ഒരു പഴയകാല ചിത്രം പങ്കുവെച്ച താരം ഫോട്ടോയില്‍ തന്നെ കണ്ടുപിടിക്കാമോ എന്ന് ചോദിക്കുകയാണ്.

സ്‌പോട്ട് മീ ചലഞ്ചുമായിട്ടാണ് ഇത്തവണ ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ഒരു നാടകത്തില്‍ അഭിനയിക്കുന്നതിനിടെ എടുത്ത ചിത്രമാണിതെന്നും കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അഭിനേതാക്കളില്‍ രാജകുമാരിയായി ഇരിക്കുന്ന ആളാണ് ചാക്കോച്ചനെന്നാണ് അധികപേരും പറയുന്നത്. ക്വീനായിട്ടാണ് ചാക്കോച്ചന്‍ ചിത്രത്തിലുളളതെന്ന് മിക്കവരും കമന്റ് ചെയ്തിരിക്കുന്നു.
വിനയ് ഫോര്‍ട്ട്, ഫര്‍ഹാന്‍ ഫാസില്‍ തുടങ്ങിയവരും നടന്റെ പുതിയ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരുന്നു. ലോക് ഡൗണ്‍ സമയത്ത് ചാക്കോച്ചന്റെ പഴയകാല ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം കൊറോണ ബോധവല്‍ക്കരണ പോസ്റ്റുകളുമായും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍.
അടുത്തിടെ ലോക് ഡൗണിന് ഇടയ്ക്കാണ് തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികം നടന്‍ ആഘോഷിച്ചിരുന്നത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യ പ്രിയയ്ക്കും മകന്‍ ഇസഹാക്കിനുമൊപ്പമുളള ഒരു ചിത്രവും നടന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ലോക് ഡൗണില്‍ വര്‍ക്കൗട്ടിനായും സമയം കണ്ടെത്താറുണ്ട് താരം.
ഇടയ്ക്ക് തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളും ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. ബാഡ്മിന്റണില്‍ വലിയ താല്‍പര്യമുളള താരമാണ് കുഞ്ചാക്കോ ബോബന്‍. വീട്ടിനുളളില്‍ നിന്ന് ബാഡ്മിന്റണ്‍ കളിക്കുന്നതിന്റെ വീഡിയോയും ചാക്കോച്ചന്‍ മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. വീടിനുളളിലെ ഭീത്തിയില്‍ കോര്‍ക്ക് അടിച്ച് ബാഡ്മിന്റണ്‍ കളിക്കുകയായിരുന്നു താരം.
ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ വീട്ടിനുളളില്‍ നിന്ന് കളിക്കുകയാണ് നടന്‍. നേരത്തെ മകന്‍ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് അവനും ബാഡ്മിന്റണ്‍ പഠിക്കുകയാണെന്ന് ചാക്കോച്ചന്‍ കുറിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കാറുളള മകന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സഹ താരങ്ങള്‍ക്കൊപ്പമുളള നടന്റെ സംഭാഷണങ്ങളും പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്.


Click it and Unblock the Notifications











