സ്റ്റെപ്പുകള്‍ കയറിയിറങ്ങി കഠിനമായ വ്യായാമവുമായി ചാക്കോച്ചന്‍! വൈറലായി ചിത്രം
അഞ്ചാം പാതിരയുടെ വിജയത്തിന് പിന്നാലെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് ചാക്കോച്ചന്‍. കുടുംബ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ചാക്കോച്ചന്‍ പോസ്റ്റ് ചെയ്യാറുണ്ട്. നടന്റെതായി വരാറുള മിക്ക ചിത്രങ്ങളും ആരാധകര്‍
ഏറ്റെടുക്കാറുണ്ട്.
കൊറോണ സമയത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമാകാറുണ്ട് കുഞ്ചാക്കോ ബോബന്‍. ലോക്ക് ഡൗണ്‍ ദിനങ്ങളിലെല്ലാം ബോധവല്‍ക്കരണ പോസ്റ്റുകളുമായി നടന്‍ എത്തിയിരുന്നു. മറ്റു താരങ്ങളെ പോലെ ജനങ്ങളോട് വീട്ടില്‍ തന്നെ ഇരിക്കാന്‍ ചാക്കോച്ചനും ആവശ്യപ്പെടുന്നുണ്ട്. കുഞ്ചാക്കോ ബോബന്‍ പങ്കുവെക്കാറുളള വീഡിയോകളെല്ലാം ശ്രദ്ധേയമാവാറുണ്ട്. ചാക്കോച്ചന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇത്തവണ വര്‍ക്കൗട്ട് ചെയ്തു കഴിഞ്ഞതിന് ശേഷമുളള ഒരു ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്ത് മടി പിടിച്ചിരിക്കാതെ കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നടന്‍. ഇത്തവണ വീട്ടിലെ സ്റ്റെയര്‍ ആണ് താരത്തിന്റെ പുതിയ ജിം. സ്റ്റെപ്പുകള്‍ കയറിയിറങ്ങി കഠിനമായ വ്യായാമമാണ് ചാക്കോച്ചന്‍ പരിശീലിക്കുന്നത്.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചാക്കോച്ചന്‍ പുതിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്വാറന്‍ ട്രെയിനിങ്ങ് എന്നാണ് ചാക്കോച്ചന്‍ പുതിയ വ്യായാമ രീതിക്ക് പേരിട്ടിരിക്കുന്നത്. വ്യായാമ രീതി പിന്തുടര്‍ന്ന് 20 കിലോമീറ്ററാണ് ചാക്കോച്ചന്‍ പൂര്‍ത്തിയാക്കിയത്. സ്റ്റെപ്പുകള്‍ ഉപയോഗിച്ച് നിങ്ങളെ തന്നെ ലിഫ്റ്റ് ചെയ്യൂ എന്നും കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

വ്യായാമത്തിന് ശേഷം ക്ഷീണിച്ചിരിക്കുന്ന ഒരു ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാക്കോച്ചന് പുറമെ നേരത്തെ ടൊവിനോ അടക്കമുളള താരങ്ങള്‍ തങ്ങളുടെ വര്‍ക്കൗട്ട് വീഡിയോ പങ്കുവെച്ചിരുന്നു. വീട്ടില്‍ സജ്ജീകരിച്ച ജിമ്മിലായിരുന്നു ടൊവിനോ തോമസ് വര്‍ക്കൗട്ട് ചെയ്തത്. ടൊവിനോയ്ക്ക് പിന്നാലെ കാളിദാസ് ജയറാമും വര്‍ക്കൗട്ട് ചെയ്തതിന് പിന്നാലെയുളള ഒരു ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

സിനിമകള്‍ക്കൊപ്പം ബാഡ്മിന്റണിലും താല്‍പര്യമുളള ആളാണ് കുഞ്ചാക്കോ ബോബന്‍. അടുത്തിടെ വീട്ടില്‍ നിന്നും ബാഡ്മിന്റണ്‍ കളിക്കുന്ന ഒരു വീഡിയോയും ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരുന്നു. വീടിനുളളിലെ ഭീത്തിയില്‍ കോര്‍ക്ക് അടിച്ച് ബാഡ്മിന്റണ്‍ കളിക്കുകയായിരുന്നു താരം. ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ പറ്റാത്തതിനാല്‍ വീട്ടിനുളളില്‍ നിന്ന് കളിക്കുകയാണ് നടന്‍. നേരത്തെ മകന്‍ ഇസഹാക്കിന്റെ ചിത്രം പങ്കുവെച്ച് അവനും ബാഡ്മിന്റണ്‍ പഠിക്കുകയാണെന്ന് ചാക്കോച്ചന്‍ കുറിച്ചിരുന്നു. ചാക്കോച്ചന്‍ പങ്കുവെക്കാറുളള മകന്റെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.


Click it and Unblock the Notifications











