ഞങ്ങളെ പോലെ നിങ്ങളും വീട്ടിലിരിക്കൂ! സൂപ്പര്‍ഹീറോകളാവൂ! ചാക്കോച്ചന്റെ പോസ്റ്റ് വൈറല്‍
കൊറോണ ജാഗ്രതാ നിര്‍ദേശത്തിന്റെ ഭാഗമായി മലയാളി താരങ്ങള്‍ ഒന്നിച്ചുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു ആരാധകന്റെ മനസില്‍ തോന്നിയ ആശയം അയാള്‍ ക്യാന്‍വാസില്‍ വരച്ചിരിക്കുകയാണ്. ഒരു വീടിന്റെ ഉമ്മറത്ത് ഒത്തുകൂടിയിരിക്കുകയാണ് മലയാളി താരങ്ങള്‍. ചിത്രത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്, ജയസൂര്യ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുണ്ട്.

കുഞ്ചാക്കോ ബോബന്‍ ഈ ചിത്രം തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. നിങ്ങളുടെ താരങ്ങളെല്ലാം വീട്ടില്‍ ഇരിക്കുകയാണെന്നും നിങ്ങളും അവരെ പോലെ വീട്ടിലിരിക്കൂവെന്നും സൂപ്പര്‍ഹീറോകളാവൂ എന്നും ചാക്കോച്ചന്‍ കുറിച്ചു. കൊറോണ ബോധവല്‍ക്കരണവുമായി നേരത്തെയും സോഷ്യല്‍ മീഡിയയില്‍ എത്തിയ താരമാണ് കുഞ്ചാക്കോ ബോബന്‍.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് നേരത്തെ സിനിമാ ഷൂട്ടിംഗും റിലീസുമെല്ലാം മാറ്റിവെച്ചിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ പോലുളള ചിത്രങ്ങളുടെ റിലീസായിരുന്നു മാറ്റിവെച്ചത്. കോവിഡ് 19 വ്യാപനം സിനിമാ മേഖലയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. തിയ്യേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശിപ്പിച്ച സിനിമകളുടെ റിലീസ് പോലും മാറ്റിവെച്ചിരുന്നു.
അതേസമയം പ്രളയവും, നിപ്പയും പോലെ കൊറോണയും നമ്മള്‍ അതിജീവിക്കുമെന്നാണ് സിനിമാ താരങ്ങള്‍ അടക്കമുളളവര്‍ പറയുന്നത്. ബോധവല്‍ക്കരണത്തിനൊപ്പം സാമ്പത്തിക സഹായവുമായും അധികപേരും എത്തുന്നുണ്ട്. നേരത്തെ സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായവുമായി താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
ഫെഫ്ക സംഘടനയിലെ അംഗങ്ങള്‍ക്ക് മോഹന്‍ലാല്‍,മഞ്ജുവാര്യര്‍, അല്ലു അര്‍ജുന്‍ തുടങ്ങിയവര്‍ സഹായവുമായി എത്തിയിരുന്നു. മലയാളത്തിന് പുറമെ മറ്റ് ഇന്‍ഡസ്ട്രികളിലും താരങ്ങള്‍ സഹായ ഹസ്തവുമായി എത്തി. തെലങ്കാന, ആന്ധ്ര, കേരളം തുടങ്ങി മൂന്ന് സംസ്ഥാനങ്ങള്‍ക്കാണ് അല്ലു അര്‍ജുന്‍ സാമ്പത്തിക സഹായം നല്‍കിയിരുന്നത്. ബോളിവുഡ് താരം അക്ഷയ്കുമാര്‍ 25 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
തമിഴില്‍ സൂര്യ, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയ താരങ്ങളും സഹായവുമായി എത്തിയിരുന്നു. നേരത്തെ വൈറസ് വ്യാപനം തടയാന്‍ 21 ദിവസത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എപ്രില്‍ 14 വരെയാണ് രാജ്യത്ത് ലോക്ക് ഡൗണുളളത്.


Click it and Unblock the Notifications











