ഒരു നക്ഷത്രമുളള ആകാശത്തിലെ മനോഹര ഗാനം പങ്കുവെച്ച് ചാക്കോച്ചന്‍! വീഡിയോ കാണാം
നടി അപര്‍ണ ഗോപിനാഥ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന എറ്റവും പുതിയ ചിത്രമാണ് ഒരു നക്ഷത്രമുളള ആകാശം. സിനിമ മെയ് 17നായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. മോശമില്ലാത്ത പ്രതികരണങ്ങളാണ് സിനിമയ്ക്ക് ആദ്യ ദിനങ്ങളില്‍ ലഭിച്ചിരുന്നത്. കോളേജ് അധ്യാപകനും അവിവാഹിതനുമായ പ്രൊഫസര്‍ ജോണ്‍ പോളിന്റെയും എല്‍പി സ്‌കൂള്‍ അധ്യാപിക ഉമയുടെയും ജീവിതത്തിലൂടെയുമാണ് സിനിമയുടെ കഥ പറയുന്നത്.
നമ്മളില്‍ പലരെയും പോലെ മറ്റു നാട്ടില്‍ ജോലിചെയ്യുന്നവര്‍ക്കു സ്വന്തം നാടിനോടുള്ള അടുപ്പമാണ് 'ഒരു നക്ഷത്രമുള്ള ആകാശം' എന്ന സിനിമയിലൂടെ സംവിധായകര്‍ കാണിച്ചുതരുന്നത്. ചിത്രത്തിലെ പുതിയൊരു ഗാനം കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു സിനിമാ പ്രേമികള്‍ക്കായി ഗാനം പങ്കുവെച്ചിരുന്നത്.

മിഴിയില്‍ പാതി ഞാന്‍ തരാം എന്നു തുടങ്ങുന്ന ഗാനം രാഹുല്‍ രാജിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറാണ് പാടിയിരിക്കുന്നത്. ഗാനരംഗങ്ങളില്‍ അപര്‍ണ,സേതുലക്ഷ്മിയമ്മ,എറിക് സക്കറിയ തുടങ്ങിയവരെയാണ് കാണിക്കുന്നത്.
ഗണേഷ് കുമാര്‍, പുതുമുഖ നടന്‍ പ്രജ്യോത് പ്രദീപ്, സന്തോഷ് കീഴാറ്റൂര്‍, ജാഫര്‍ ഇടുക്കി, അനില്‍ നെടുമങ്ങാട്, ഉണ്ണിരാജ, നിഷാ സാരംഗ്, രചന എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൂനിഷ് ബാബു തിരക്കഥയെഴുതിയ സിനിമയ്ക്ക് റഹ്മാന്‍ മുഹമ്മദലി എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. മലബാര്‍ മൂവീ മേക്കേഴ്സിന്റെ ബാനറില്‍ എംവികെ പ്രദീപാണ് സിനിമയുടെ നിര്‍മ്മാണം.


Click it and Unblock the Notifications











