'ലവ് യൂ മെെ ബ്യൂട്ടിഫുള്‍ ലേഡി', പ്രിയക്കൊപ്പമുളള മനോഹര ചിത്രവുമായി കുഞ്ചാക്കോ ബോബന്‍
മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‌റെ എറ്റവും പുതിയ ചിത്രങ്ങള്‍ക്കായി വലിയ ആകാംക്ഷകളോടെ എല്ലാവരും കാത്തിരിക്കാറുണ്ട്. അനിയത്തിപ്രാവ് മുതല്‍ അഞ്ചാം പാതിര വരെ എത്തിനില്‍ക്കുന്ന കരിയറാണ് താരത്തിന്റേത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ത്രില്ലര്‍ ചിത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. റൊമാന്റിക്ക് ഹീറോ പരിവേഷത്തില്‍ നിന്നും മലയാളത്തിലെ എറ്റവും മികച്ച നടന്മാരില്‍ ഒരാളായും മാറിയ താരമാണ് ചാക്കോച്ചന്‍.
വ്യത്യസ്ത തരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നിലവില്‍ കുഞ്ചാക്കോ ബോബന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. മുന്‍നിര സംവിധായകര്‍ക്കൊപ്പം പുതിയ സംവിധായകര്‍ക്കൊപ്പവും എല്ലാം നടന്‌റെ സിനിമകള്‍ വരുന്നുണ്ട്. അതേസമയം സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിന്‌റെ വിശേഷങ്ങളും ചാക്കോച്ചന്‍ പങ്കുവെക്കാറുണ്ട്.

ഭാര്യ പ്രിയക്കും മകന്‍ ഇസഹാക്കിനുമൊപ്പമുളള നടന്റെ മിക്ക ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്‌റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസ വന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് ചാക്കോച്ചന്‌റെ മകന്‌റെ യഥാര്‍ത്ഥ പേര്. പ്രണയിച്ച് വിവാഹിതരായവരാണ് ചാക്കോച്ചനും പ്രിയയും.

2005ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ ഇഷ്ടപ്പെട്ട ദമ്പതികള്‍ കൂടിയാണ് ഇരുവരും. ചാക്കോച്ചനൊപ്പം പ്രിയയുടെയും ഇസയുടെയും വിശേഷങ്ങളും എല്ലാവരും ചോദിക്കാറുണ്ട്. അടുത്തിടെയാണ് തങ്ങളുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ചാക്കോച്ചനും പ്രിയയും ആഘോഷിച്ചത്. ഇസയുടെയും പ്രിയയുടെയും പിറന്നാളും ആ സമയത്ത് തന്നെയാണ് വന്നത്.

ഇസയ്‌ക്കൊപ്പമുളള ചാക്കോച്ചന്‌റെ ചിത്രങ്ങളെല്ലാം മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ഇസയാണ് ചാക്കോച്ചന്‌റെ ഇപ്പോഴത്തെ ലോകമെന്ന് മുന്‍പ് പ്രിയ തുറന്നുപറഞ്ഞിരുന്നു. ഇപ്പോഴിതാ കുഞ്ചാക്കോ ബോബന്‌റെതായി വന്ന പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇത്തവണ പ്രിയയുടെ മനോഹരമായൊരു ചിത്രം പങ്കുവെച്ചാണ് ചാക്കോച്ചന്‍ എത്തിയത്.

ലവ് യൂ ബ്യൂട്ടിഫുള്‍ ലേഡി എന്നാണ് ഇതിന് ക്യാപ്ഷനായി കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ഇതിന് താഴെ കമന്‌റുകളുമായി താരങ്ങളും ആരാധകരുമെല്ലാം എത്തിയിരുന്നു. ആന്‍ അഗസ്റ്റിന്‍, അപര്‍ണ, അമാല്‍ സല്‍മാന്‍, ഗീതു മോഹന്‍ദാസ്, നൈല ഉഷ, രമേഷ് പിഷാരടി തുടങ്ങിയവരെല്ലാം ചാക്കോച്ചന്‌റെ ചിത്രത്തിന് താഴെ കമന്‌റുകളുമായി എത്തി.

ജിസ് ജോയി സംവിധാനം ചെയ്ത മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. കോവിഡ് വ്യാപനം കാരണമാണ് സിനിമയുടെ റിലീസ് നീണ്ടുപോയത്. മോഹന്‍കുമാര്‍ ഫാന്‍സിന് പുറമെ നിഴല്‍, ഭീമന്റെ വഴി. പട, നീല വെളിച്ചം ഉള്‍പ്പെടെയുളള ചിത്രങ്ങളും ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളാണ്. മാസ് എന്റര്‍ടെയ്‌നറും ത്രില്ലറുമടക്കം എല്ലാതരം സിനിമകളും നടന്റെതായി വരാനിരിക്കുന്നവയാണ്.
Recommended Video
ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം


Click it and Unblock the Notifications











