പ്രിയ-പ്പെട്ട ഇടത്തിന്‌റെ ചിത്രവുമായി കുഞ്ചാക്കോ ബോബന്‍, പ്രണയവഴികളിലൂടെ വീണ്ടും നടന്‍
കുഞ്ചാക്കോ ബോബന്‌റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം മിക്കപ്പോഴും ശ്രദ്ധേയമാകാറുണ്ട്. സിനിമാത്തിരക്കുകള്‍ക്കിടെയിലും തന്റെ എറ്റവും പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ചാക്കോച്ചന്‍ എത്തിയിരുന്നു. ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ സമയം ആക്ടീവായിരുന്നു നടന്‍. ഈ സമയത്ത് കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ചാക്കോച്ചന്‍ പങ്കുവെച്ചു. അതേസമയം കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

ഇത്തവണ പഴയ പ്രണയകാലത്തിലേക്കുളള നടന്റെ തിരിഞ്ഞുനോട്ടമാണ് പുതിയ ചിത്രം. ലിറ്റില്‍ ഫ്‌ളവര്‍ ബെതനി ഹോസ്റ്റലിന് മുന്നില്‍ നിന്ന് എടുത്ത ചിത്രമാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൗമാരത്തിലെ പ്രണയ വഴികളില്‍ ചുറ്റിയടിക്കുന്നു എന്നാണ് ചിത്രത്തിന് കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതിനൊപ്പം ദാറ്റ് പ്രിയ-പ്പെട്ട ഇടം എന്നും നടന്‍ കുറിച്ചു. രമേഷ് പിഷാരടിയാണ് ചാക്കോച്ചന്റെ ഈ ചിത്രം എടുത്തിരിക്കുന്നത്.
നടന്റെ ചിത്രത്തിന് പിന്നാലെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കമന്റുമായി എത്തിയത്. കളള കാമുകന്‍, പഴയ ഓര്‍മ്മക്ക് മതില്‍ ചാടാന്‍ നിക്കല്, കമ്പിയേല്‍ ഇരിക്കും, അതായതു പ്രിയ ചേച്ചി ഇങ്ങളുടെ കയ്യില്‍പ്പെട്ട ഇടം എന്നിങ്ങനെയാണ് ചാക്കോച്ചന്റെ ചിത്രത്തിന് താഴെ വന്നിരിക്കുന്ന കമന്റുകള്‍. കൂടാതെ കമന്റ് ബോക്‌സില്‍ ചാക്കോച്ചനെ പൂവാലന്‍ എന്നു വിളിച്ചും ചിലര്‍ എത്തിയിട്ടുണ്ട്.
ചാക്കോച്ചനെ സംബന്ധിച്ച് ഭാഗ്യവര്‍ഷമാണ് 2020. നടന്റെ ത്രില്ലര്‍ ചിത്രം അഞ്ചാം പാതിര ഈ വര്‍ഷത്തെ വലിയ വിജയ സിനിമകളിലൊന്നായി മാറിയിരുന്നു. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. എഡിറ്റര്‍ അപ്പു എസ് ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലാണ് ചാക്കോച്ചന്‌റെ പുതിയ ചിത്രം. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് സിനിമയില്‍ നായികാ വേഷത്തിലെത്തുന്നത്.


Click it and Unblock the Notifications











