ജോലിക്ക് പോവുന്നത് കോളേജില്‍ പോവുന്നത് പോലെ, ചാക്കോച്ചന്റെ ചിത്രം വൈറല്‍
മലയാള സിനിമയിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. പ്രണയ സിനിമകള്‍ക്കൊപ്പം മറ്റ് ചിത്രങ്ങളും ചെയ്ത് മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയിരുന്നു താരം. ഈ വര്‍ഷമാദ്യം അഞ്ചാം പാതിര എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം നടന് ലഭിച്ചിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു സിനിമ. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ സിനിമകളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ചാക്കോച്ചന്‍ പങ്കുവെച്ച പുതിയൊരു ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് ബൈക്കില്‍ പോവുന്ന ഒരു ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തിരുന്നത്. ചിത്രത്തിനൊപ്പം നടന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറിയിരുന്നു.
ജോലിക്ക് പോവുന്നത് കോളേജില്‍ പോവുന്നത് പോലെയാണ് എന്ന അടിക്കുറിപ്പോടെയാണ് ബൈക്കില്‍ ലൊക്കേഷനിലേക്കുളള തന്റെ യാത്രാ ചിത്രം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിന് താഴെയായി കമന്റുകളുമായി നിരവധി പേരാണ് എത്തിയിരുന്നത്. അതിന് താങ്കള്‍ കോളേജില്‍ പോയിട്ടുണ്ടോ എന്നായിരുന്നു ഇതില്‍ ഒരു ആരാധകന്റെ കമന്റ്. ഇതിന് മറുപടിയായി വായ്‌നോക്കാന്‍ പോയിട്ടുണ്ട് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. ചാക്കോച്ചന്റെ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
എഡിറ്ററായ അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ത്രില്ലര്‍ സിനിമയില്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയാണ് നായികാവേഷത്തില്‍ എത്തുന്നത്. അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചാക്കോച്ചന്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നിഴലിന് പുറമെ മോഹന്‍കുമാര്‍ ഫാന്‍സ്, നായാട്ട് തുടങ്ങിയവയും ചാക്കോച്ചന്റെതായി വരാനിരിക്കുന്ന സിനിമകളാണ്.
ഇക്കഴിഞ്ഞ നവംബര്‍ 2നാണ് കുഞ്ചാക്കോ ബോബന്‍ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. അന്ന് പ്രിയ താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് ആരാധകരും സഹതാരങ്ങളുമെല്ലാം തന്നെ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇസഹാക്ക് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്. തുടര്‍ന്ന് ഈ വര്‍ഷം എപ്രിലില്‍ മകന്റെ ഒന്നാം പിറന്നാളും ചാക്കോച്ചന്റെയും പ്രിയയുടെയും വിവാഹവാര്‍ഷികവുമെല്ലാം നടനും കുടുംബവും ആഘോഷിച്ചിരുന്നു.


Click it and Unblock the Notifications