അപ്പന് പ്രായം കൂടുന്നത് കാണാന്‍ വയ്യേ എന്ന് ഇസഹാക്ക്, ചാക്കോച്ചന്റെ രസകരമായ ചിത്രം വൈറല്‍

By Midhun Raj

മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. മോളിവുഡിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയായിട്ടാണ് ചാക്കോച്ചന്‍ അറിയപ്പെടുന്നത്. കരിയറിന്റെ തുടക്കത്തില്‍ പ്രണയ ചിത്രങ്ങളിലൂടെ തുടങ്ങിയ താരം പിന്നീട് എല്ലാതരം സിനിമകളും ചെയ്ത് മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായും മാറി. ചാക്കോച്ചന്റെ പുതിയ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്.

ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര കുഞ്ചാക്കോ ബോബന്റെ കരിയറിലെ വലിയ വിജയചിത്രമായി മാറിയിരുന്നു. നിലവില്‍ കൈനിറയെ സിനിമകളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ചാക്കോച്ചന്‍.

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കഴിഞ്ഞ വര്‍ഷം എപ്രിലിലാണ് ചാക്കോച്ചന്റെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി വന്നത്. ഇസഹാക്കിന്റെ വരവ് നടന്റെ ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് ചാക്കോന്‍ പേരിട്ടത്. അഭിനയതിരക്കുകള്‍ക്കിടെയിലും ഇസുവിനൊപ്പമുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടന്‍ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കാറുണ്ട്.

അപ്പനൊപ്പം

അപ്പനൊപ്പം ഇപ്പോള്‍ മകനും സമൂഹ മാധ്യമങ്ങളിലെ താരമാണ്. ഇസഹാക്കിന്റെ ഒന്നാം പിറന്നാള്‍ അടുത്തിടെ ചാക്കോച്ചനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. മകന്റെ ജന്മദിന മാസത്തില്‍ തന്നെയാണ് തന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികവും ഭാര്യയുടെ പിറന്നാളുമെല്ലാം ചാക്കോച്ചന്‍ ആഘോഷിച്ചത്. ഇസയ്‌ക്കൊപ്പമുളള നടന്റെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

അതേസമയം ഇസയെ കുറിച്ചുളള

അതേസമയം മകനെ കുറിച്ചുളള കുഞ്ചാക്കോ ബോബന്റെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ തന്റെ 44ാം ജന്മദിനത്തില്‍ എടുത്ത ചിത്രമാണ് നടന്‍ പോസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നവംബര്‍ 2നായിരുന്നു കുഞ്ചാക്കോ ബോബന്റെ പിറന്നാള്‍. അന്ന് ആരാധകരും സിനിമാ ലോകവും ഒന്നടങ്കം പ്രിയ താരത്തിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു.

ഇപ്പോള്‍ അന്ന്

ഇപ്പോള്‍ അന്ന് എടുത്ത രസകരമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ചാക്കോച്ചന്‍ എത്തിയിരിക്കുന്നത്. ഇസഹാക്കിനൊപ്പമുളള ഫോട്ടോയ്ക്കൊപ്പം നടന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു. കണ്ണുകള്‍ പൊത്തിനില്‍ക്കുന്ന അപ്പനും മകനുമാണ് ചിത്രത്തിലുളളത്. അപ്പന് ഒരു വയസ് കുടുന്നത് സഹിക്കാന്‍ പറ്റാതെ വരുമ്പോള്‍ എന്നാണ് ഇതിന് ചാക്കോച്ചന്‍ നല്‍കിയ ക്യാപ്ഷന്‍.

Recommended Video

ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam
പിന്നാലെ കമന്റുകളുമായി

പിന്നാലെ കമന്റുകളുമായി ആരാധകരും ചാക്കോച്ചന്റെ ചിത്രത്തിന് താഴെ എത്തി. കേക്കില്‍ മാത്രം പ്രായം കൂടുന്ന, ഫേസില്‍ പ്രായം കൂടാത്ത അപ്പന്‍ എന്നാണ് ആരാധകരില്‍ ഒരാള്‍ ചാക്കോച്ചന്റെ ചിത്രത്തിന് താഴെ കുറിച്ചത്. അതേസമയം എഡിറ്റര്‍ അപ്പു എസ് ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴലാണ് കുഞ്ചാക്കോ ബോബന്റെ എറ്റവും പുതിയ ചിത്രം. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചാക്കോച്ചന്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X