'മഴയത്ത് ക്ലാസ് കട്ട് ചെയ്ത് കൂട്ടുകാരന്റെ യമഹയില്‍ യാത്ര'! കോളേജ് കാല ഓര്‍മ്മകളുമായി ചാക്കോച്ചന്‍

By Prashant V R

മലയാളത്തിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന പ്രണയ ചിത്രത്തിലൂടെ തുടങ്ങിയ താരത്തിന് നിരവധി ആരാകരാണുളളത്. കോളേജ് കാല സമയത്തായിരുന്നു ചാക്കോച്ചന്‍ മോളിവുഡിലേക്ക് എത്തിയത്. കോളേജ് കാല ഓര്‍മ്മകള്‍ പങ്കുവെച്ചുകൊണ്ടുളള ചാക്കോച്ചന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. കൂട്ടുകാരന്റെ കടം വാങ്ങിയ യമഹയില്‍ മഴയത്ത് ക്ലാസ് കട്ട് ചെയ്തുപോയ 1990കളിലെ ത്രസിപ്പിക്കുന്ന ക്യാമ്പസ് ഫോട്ടോയാണ് ചാക്കോച്ചന്‍ പങ്കുവെച്ചിരിക്കുന്നത്.

kunchacko boban

ബാക്ക് ബെഞ്ചര്‍ ജീവിതം എന്ന് കൂടി പറഞ്ഞുകൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ കോളേജ് കാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഒപ്പം പഴയകാല ചിത്രം അയച്ചുതന്ന സുഹൃത്ത് വിനീതിന് നന്ദി പറയുന്നുമുണ്ട് താരം. ആലപ്പുഴയിലെ എസ്ഡി കോളേജിലായിരുന്നു നടന്‍ ബികോം ബിരുദം പൂര്‍ത്തിയാക്കിയിരുന്നത്. ബാക്ക് ബെഞ്ചര്‍ ആണെങ്കിലും ആള് അത്ര ഉഴപ്പനൊന്നുമല്ലായിരുന്നു. ബികോം ബിരുദം ഒന്നാം ക്ലാസോടെയാണ് ചാക്കോച്ചന്‍ 1997ല്‍ പൂര്‍ത്തിയാക്കിയത്.

ആ വര്‍ഷം തന്നെയായിരുന്നു ചാക്കോച്ചന്റെ അരങ്ങേറ്റ ചിത്രമായ അനിയത്തിപ്രാവ് വലിയ വിജയം നേടിയത്. അന്ന് കേരളത്തില്‍ ഒന്നടങ്കം തരംഗമായി മാറിയ ചിത്രമായിരുന്നു അത്. ഫാസില്‍ സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബനും ശാലിനിയുമാണ് പ്രധാന വേഷത്തില്‍ എത്തിയത്. മലയാളത്തില്‍ നിരവധി ക്യാമ്പസ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുളള താരം കൂടിയാണ് കുഞ്ചാക്കോ ബോബന്‍. ചാക്കോച്ചന്‌റെതായി പുറത്തിറങ്ങിയ സിനിമകളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിയ്യേറ്ററുകളില്‍ വലിയ വിജയമായ ചാക്കോച്ചന്‍ ചിത്രങ്ങള്‍ പിന്നീട് അന്യഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുളള താരമാണ് കുഞ്ചാക്കോ ബോബന്‍. ലോക് ഡൗണ്‍ കാലത്തും തന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ചാക്കോച്ചന്‍ എത്തിയിരുന്നു. നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌. ഈ വര്‍ഷമാദ്യം അഞ്ചാം പാതിര എന്ന ത്രില്ലര്‍ ചിത്രത്തിന്റെ വിജയം ചാക്കോച്ചന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ തന്നെ വലിയ വിജയമായാണ് സിനിമ മാറിയത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് ചാക്കോച്ചന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X