മീശ പിരിച്ച് സണ്‍ഗ്ലാസുംവെച്ച് ചാക്കോച്ചന്‍! മാമനോട് ഒന്നും തോന്നല്ലേ എന്നാണോയെന്ന് ആരാധകര്‍

By Prashant V R

റൊമാന്റിക്ക് ഹീറോയില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് മുതല്‍ തുടങ്ങിയ നടന്റെ സിനിമായാത്ര അഞ്ചാം പാതിര എന്ന വിജയചിത്രത്തില്‍ എത്തിനില്‍ക്കുകയാണ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് മലയാളികളുടെ പ്രിയ താരം മോളിവുഡില്‍ മുന്നേറികൊണ്ടിരിക്കുന്നത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരമാണ് ചാക്കോച്ചന്‍.

പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം കുഞ്ചാക്കോ ബോബന്‍ എപ്പോഴും എത്താറുണ്ട്. ലോക് ഡൗണ്‍ കാലത്തും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു താരം. മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെല്ലാം നടന്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇസഹാക്ക് ചാക്കോച്ചന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്നത്. ഇസയുടെ ഒന്നാം പിറന്നാള്‍ ഇക്കഴിഞ്ഞ എപ്രില്‍ മാസത്തില്‍ ചാക്കോച്ചനും കുടുംബവും ആഘോഷിച്ചിരുന്നു.

പിന്നാലെ പ്രിയയുടെ ജന്മദിനവും

പിന്നാലെ പ്രിയയുടെ ജന്മദിനവും വിവാഹവാര്‍ഷികവുമെല്ലാം നടന്‍ ആഘോഷിച്ചിരുന്നു. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പം കൂടൂതല്‍ സമയം ചെലവഴിക്കാനായതിന്റെ സന്തോഷവും നടന്‍ പങ്കുവെച്ചിരുന്നു. അതേസമയം സിനിമാ ചിത്രീകരണം ഇല്ലാത്ത സമയത്തും വര്‍ക്കൗട്ടിന് മുടക്കമൊന്നും വരുത്തിയിരുന്നില്ല നടന്‍. ദിവസേന ചെയ്യാറുളള വര്‍ക്കൗട്ട് ചിത്രങ്ങളും നടന്‍ പങ്കുവെച്ചിരുന്നു.

സ്‌പോര്‍ട്‌സിലും താല്‍പര്യമുളള

സ്‌പോര്‍ട്‌സിലും താല്‍പര്യമുളള താരം ബാഡ്മിന്റണും കളിക്കാറുണ്ട്. പുതിയ സിനിമകള്‍ക്കായെല്ലാം വലിയ തയ്യാറെടുപ്പുകളാണ് ചാക്കോച്ചന്‍ നടത്താറുളളത്. അതേസമയം കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ മീശ പിരിച്ച് സണ്‍ ഗ്ലാസും വെച്ചുളള കുഞ്ചാക്കോ ബോബന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുന്നത്.

ചാക്കോച്ചന്‌റെ പുതിയ ചിത്രം

ചാക്കോച്ചന്‌റെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. നടന്റെ ചിത്രത്തിന് താഴെ കരിക്ക് വെബ് സീരിസിലെ മാമനോട് ഒന്നും തോന്നല്ലേ മക്കളെ എന്ന ഡയലോഗാണ് അധികപേരും കുറിച്ചിരിക്കുന്നത്. കൂടാതെ ഓരോ ദിവസവും കഴിയുന്തോറും ചാക്കോച്ചന്‍ ചെറുപ്പമാകുന്നു എന്നും ആരാധകര്‍ പറയുന്നു.

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ

അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബന്‍. ഫാസിലിന്റ സംവിധാനത്തില്‍ 1997ല്‍ പുറത്തിറങ്ങിയ ചിത്രം ചാക്കോച്ചന്റെ കരിയറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. അനിയത്തിപ്രാവിന് പിന്നാലെ നിരവധി വിജയ ചിത്രങ്ങള്‍ നടന്‌റെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു.

വിജയ ചിത്രങ്ങള്‍ക്ക് ശേഷം

വിജയ ചിത്രങ്ങള്‍ക്ക് ശേഷം നിരവധി പരാജയ സിനിമകളും ചാക്കോച്ചന്റെ കരിയറില്‍ പുറത്തിറങ്ങി. തുടര്‍പരാജയങ്ങള്‍ മോളിവുഡില്‍ നടന്റെ താരമൂല്യം കുറയാന്‍ കാരണമായിരുന്നു. പിന്നാലെ 2006ന് ശേഷം കുറച്ചുകാലം കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ നിന്നും വിട്ടുനിന്നു. തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷമാണ് ചാക്കോച്ചന്‍ വീണ്ടും മോളിവുഡില്‍ സജീവമായത്. ട്രാഫിക്ക്, സീനിയേര്‍സ്, മല്ലു സിംഗ്, റോമന്‍സ്, ഓര്‍ഡിനറി പോലുളള സിനിമകളാണ് തിരിച്ചുവരവില്‍ ചാക്കോച്ചന്റെതായി വലിയ വിജയം നേടിയത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X