പ്രിയയുടെയും മകന്റെയും പുതിയ ചിത്രവുമായി ചാക്കോച്ചന്‍! ഇതിന് വേണ്ടി ഒത്തിരി കാത്തിരുന്നെന്ന് താരം
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയും ജീവിതത്തിലെ ഏറ്റവും സന്തോഷ ദിവസങ്ങളിലൂടെയാണ് കടന്ന് പോവുന്നത്. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്. മകന്റെ മാമ്മോദീസയടക്കമുള്ള ചടങ്ങുകള്‍ താരകുടുംബം ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോഴിതാ മകനെ എടുത്ത് നില്‍ക്കുന്ന ഭാര്യയുടെ ചിത്രവുമായി എത്തിയിരിക്കുകയാണ് ചാക്കോച്ചന്‍.
അവളുടെ മുഖത്തെ ആ പുഞ്ചിരി അത് വിലമതിക്കാനാകാത്തതാണ്. കുഞ്ഞിന്റെ ഹൃദയമിടിപ്പും ഊഷ്മളതയും അവള്‍ അനുഭവിക്കുന്നത് കാണുമ്പോള്‍ സന്തോഷം നിറയുന്നു. ഈ ഒരു ചിത്രമെടുക്കാന്‍ ഒരുപാട് നാള്‍ കാത്തിരുന്നു. ഈ അനുഗ്രഹത്തിനായി കാത്തിരിക്കുന്ന ഓരോ ദമ്പതികള്‍ക്കും പ്രാര്‍ഥന ആശംസകള്‍ എന്നും ചിത്രത്തിന് മുകളില്‍ ചാക്കോച്ചന്‍ കുറിച്ചിരിക്കുകയാണ്.

കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പായിരുന്നു ഇക്കൊല്ലം ഏപ്രില്‍ പതിനാറിന് സഫലമായത്. മകനൊപ്പം സമയം ചിലവിടുന്നതിനെ കുറിച്ചും അവന്റെ വരവിലൂടെ ഉണ്ടായ മാറ്റങ്ങളെ കുറിച്ചുമെല്ലാം ചാക്കോച്ചന്‍ തുറന്ന് സംസാരിച്ചിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് പേരിട്ടത്. ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിനും ഇതിനിടയിലുണ്ടായ വിഷമങ്ങളും അഭിമുഖങ്ങളിലൂടെ താരദമ്പതികള്‍ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications