For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സുന്ദരിമാരായ എന്റെ നായികമാരെ എടുത്തുപൊക്കാനും സാധിച്ചില്ല'! വീഡിയോ പങ്കുവെച്ച് ചാക്കോച്ചന്‍

  |

  മലയാള സിനിമയിലെ ഏവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന പ്രണയചിത്രത്തിലൂടെ അരങ്ങേറിയ നടന്‍ പിന്നീടങ്ങോട്ട് മോളിവുഡിന്‍റെ അവിഭാജ്യ ഘടകമായി മാറുകയായിരുന്നു. തിരിച്ചുവരവിലും ശ്രദ്ധേയ സിനിമകളാണ് ചാക്കോച്ചന്‍ ചെയ്തിരുന്നത്. പ്രണയ നായകനില്‍ നിന്നും മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായും കുഞ്ചാക്കോ ബോബന്‍ പിന്നീട് മാറിയിരുന്നു. ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ അഞ്ചാം പാതിര ചാക്കോച്ചന്റെ കരിയറിലെ വലിയ വിജയ ചിത്രമായി മാറിയിരുന്നു. അതേസമയം ലോക്ഡൗണ്‍ കാലം സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ ആക്ടീവായിരുന്ന താരമാണ് ചാക്കോച്ചന്‍.

  നടന്റെതായി വരാറുളള മിക്ക പോസ്റ്റുകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. കുടുംബത്തിനൊപ്പം ചെലവഴിച്ചും വര്‍ക്കൗട്ട് ചെയ്തും ബാഡ്മിന്റണ്‍ കളിച്ചുമൊക്കെയാണ് ചാക്കോച്ചന്‍ ലോക്ഡൗണ്‍ സമയം ചെലവഴിച്ചത്. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട് താരം. അതേസമയം കുഞ്ചാക്കോ ബോബന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു.

  പത്ത് വര്‍ഷത്തോളം തന്നെ അലട്ടിയ കൈമുട്ട് വേദനയെ കുറിച്ച് തുറന്നുപറഞ്ഞുകൊണ്ടാണ് നടന്‍ എത്തിയിരിക്കുന്നത്. തന്റെ ഷോള്‍ഡര്‍ വേദന ഇപ്പോഴാണ് പൂര്‍ണമായും ഭേദപ്പെട്ടതെന്നും അതില്‍ വലിയ സന്തോഷമുണ്ടെന്നും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ കുറിപ്പില്‍ ചാക്കോച്ചന്‍ പറയുന്നു. പത്ത് വര്‍ഷത്തിന് ശേഷം പുഷ്അപ്പ് ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് താരം.

  പുതിയ കുറിപ്പില്‍ തന്നെ ചികില്‍സിച്ച ഡോക്ടര്‍ക്കും ട്രെയിനര്‍ക്കുമെല്ലാം നന്ദി പറയുന്നുണ്ട് താരം. കുഞ്ചാക്കോ ബോബന്റെ വാക്കുകളിലേക്ക്; ഈ വീഡിയോ നിങ്ങള്‍ക്ക് ഒരു സാക്ഷ്യമായി എടുക്കാം,. അല്ലെങ്കില്‍ എന്റെ ദീര്‍ഘ നാളായുളള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഞാന്‍. ഏകദേശം കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി എന്റെ തോളുകള്‍ക്ക് സാരമായ ലിഗ്മെന്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

  പ്രത്യേകിച്ചും വലത് തോളിന് ഒരു പരിധിക്കപ്പുറം കൈ ഉയര്‍ത്താന്‍ പറ്റാത്ത അവസ്ഥ പോലുമുണ്ടായിരുന്നു. ഒരു ദശാബ്ദമായി ലിഗ്മെന്റ് പ്രോബ്ല്രം/ഉളുക്ക് എന്നിവ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ബാഡ്മിന്റണോ ക്രിക്കറ്റോ കളിക്കാന്‍ കഴിയാത്ത ദിവസങ്ങള്‍, ഗാനരംഗങ്ങള്‍ക്കിടെ എന്റെ സുന്ദരിമാരായ നായികമാരെ എടുത്തുയര്‍ത്താനും പറ്റുമായിരുന്നില്ല.

  തമാശക്കള്‍ക്കപ്പുറത്തെ യാഥാര്‍ത്ഥ്യം എനിക്ക് ഒരു പുഷ്അപ്പ് പോലും ചെയ്യാന്‍ പറ്റുമായിരുന്നില്ല എന്നതാണ്. അനാവശ്യ മരുന്നുകള്‍ എഴുതാതെ തന്നെ ചികിത്സിച്ച ഡോ മാമ്മന്‍ അലക്‌സാണ്ടറിനും ട്രെയിനര്‍ ഷൈജന്‍ അഗസ്റ്റിനും നന്ദി അറിയിക്കുന്നു. അങ്ങനെ ജിമ്മില്‍ പോകുന്ന ആളല്ല ഞാന്‍. പക്ഷേ ഷൈജന്‍ അവിടെയുണ്ടായിരുന്നു. ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണ്.

  രണ്ട് മാസം കൊണ്ടാണ് അദ്ദേഹം എന്റെ അവസ്ഥയ്ക്ക് വ്യത്യാസമുണ്ടാക്കിയത്. ഈ വീഡിയോ കാണുന്ന പലര്‍ക്കും നിസാരമായി തോന്നാം. പക്ഷേ ഞാന്‍ അനുഭവിച്ച ശിശുസഹജമായ ആഹ്ളാദം അമൂല്യമായിരുന്നു. ഇത് ആര്‍ക്കെങ്കിലും ഉപകാരപ്പെട്ടെങ്കില്‍ എനിക്ക് അതുമതി. കഠിനമായ വേദന നിങ്ങളെ ശക്തമാക്കുകയും കണ്ണുനീര്‍ പുഞ്ചിരിയിലേക്ക് നയിക്കുകയും ചെയ്യുമ്പോള്‍ സ്വയം പുതുക്കുക, പുനരുജ്ജീവിപ്പിക്കുക. കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

  വീഡിയോ

  Read more about: kunchacko boban
  English summary
  kunchacko boban shares ligament tear issue workout video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X