For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മകന്‍ മണ്ണില്‍ ചവിട്ടി വളരട്ടെ, ഇസഹാക്കിന്‌റെ ചെളിപുരണ്ട കുഞ്ഞിക്കാല്‍ കാണിച്ച് ചാക്കോച്ചന്‍

  |

  കുഞ്ചാക്കോ ബോബന്‌റെ മകന്‍ ഇസഹാക്കിന്റെ പുതിയ വിശേഷങ്ങള്‍ അറിയാനായി ആരാധകര്‍ കാത്തിരിക്കാറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചാക്കോച്ചന്‌റെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തിയത്. മകന്‍ എത്തിയ ശേഷമുളള വിശേഷങ്ങളെല്ലാം ചാക്കോച്ചന്‍ എപ്പോഴും പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം ഇസയുടെ ഒന്നാം പിറന്നാള്‍ നടനും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. പ്രിയയുടെ പിറന്നാളും വിവാഹ വാര്‍ഷികവും ഇസുവിന്റെ ജന്മദിനവുമെല്ലാം എപ്രില്‍ മാസത്തിലാണ് ചാക്കോച്ചന്‍ ആഘോഷിച്ചത്.

  ഇസഹാക്കിനൊപ്പമുളള ചാക്കോച്ചന്റെ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. താരപുത്രന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളും സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരും കണ്ടതാണ്. ഇസയുമായുളള നിമിഷങ്ങളെല്ലാം നടന്‍ എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്.

  ചാക്കോച്ചനൊപ്പം സോഷ്യല്‍ മീഡിയയിലെ താരമാണ് ഇസഹാക്കും. അതേസമയം ഇസഹാക്കിനെ കുറിച്ചുളള നടന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായി മാറിയിരുന്നു. ഇത്തവണ മകന്‍ മണ്ണില്‍ ചവിട്ടിയതിന്‌റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കുഞ്ചാക്കോ ബോബന്‍ എത്തിയത്. ചിത്രത്തിനൊപ്പം നടന്‍ കുറിച്ച ക്യാപ്ഷനും ശ്രദ്ധേയമായി മാറി.

  കാലിനടിയില്‍ നിറയെ മണ്ണാണ്. മകന്‍ മണ്ണില്‍ ചവിട്ടി വളരട്ടെ എന്ന കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അതേസമയം ചാക്കോച്ചന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‌റുകളുമായി എത്തിയത്. ആരാധകര്‍ക്കൊപ്പം രമേഷ് പിഷാരടി, സാന്ദ്ര തോമസ്, വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുളള താരങ്ങളും കുഞ്ചാക്കോ ബോബന്‌റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി.

  തികഞ്ഞ ചളിയന്‍ എന്നാണ് രമേഷ് പിഷാരടി ചാക്കോച്ചന്‌റെ പോസ്റ്റിന് താഴെ കുറിച്ചത്. ഇസഹാക്കിന്‌റെ മനോഹര ചിത്രങ്ങളെല്ലാം മിക്കപ്പോഴും തരംഗമാവാറുണ്ട്. ഇസഹാക്ക് വന്നതിന് പിന്നാലെയാണ് ചാക്കോച്ചന് കരിയറിലെ എറ്റവും വലിയ വിജയ ചിത്രമായ അഞ്ചാം പാതിര ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംപിടിച്ചിരുന്നു സിനിമ.

  മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമാണ് കുഞ്ചാക്കോ ബോബന്‍ കാഴ്ചവെച്ചത്. ത്രില്ലര്‍ ചിത്രത്തില്‍ ക്രിമിനല്‍ സൈക്കോളജിസ്റ്റ് അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. അഞ്ചാം പാതിരയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ മലയാളത്തിലെ താരമൂല്യം കൂടിയ നായകനടന്‍മാരില്‍ ഒരാളായി മാറിയിരുന്നു ചാക്കോച്ചന്‍. കൈനിറയെ ചിത്രങ്ങളാണ് നടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. മുന്‍നിര സംവിധായകര്‍ക്കും നവാഗതര്‍ക്കുമൊപ്പമുളള കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളെല്ലാം അണിയറയില്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്.

  ഹംസമായി പ്രവര്‍ത്തിച്ചതിനെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ | Filmibaet Malayalam

  മോഹന്‍കുമാര്‍ ഫാന്‍സ് ആണ് കുഞ്ചാക്കോ ബോബന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. ജിസ് ജോസ് സംവിധാനം ചെയ്ത ചിത്രം റിലീസിങ്ങിനൊരുങ്ങവേയാണ് കോവിഡ് വ്യാപനം വന്നത്. ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിരിക്കും എന്ന സൂചനകള്‍ അണിയറ പ്രവര്‍ത്തകര്‍ മുന്‍പ് നല്‍കിയിരുന്നു. മോഹന്‍കുമാര്‍ ഫാന്‍സിന് പുറമെ നായാട്ട്, പട, നിഴല്‍, ഭീമന്‌റെ വഴി തുടങ്ങിയവയും കുഞ്ചാക്കോ ബോബന്റെതായി വരാനിരിക്കുന്ന പുതിയ സിനിമകളാണ്.

  ഹോട്ട് ചിത്രങ്ങളുമായി ബോളിവുഡ് നടി, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

  Read more about: kunchacko boban
  English summary
  kunchacko boban shares son izhak's new picture and the caption become viral in social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X