മലയാളികളുടെ പ്രിയ താരത്തിന്റെ ബോബനും മോളിയും, മാതാപിതാക്കളുടെ മനോഹര ചിത്രം പങ്കുവെച്ച് നടന്‍

By Midhun Raj

ബോബനും മോളിയും എന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. മലയാളികള്‍ക്കിടയില്‍ ഒരുകാലത്ത് തരംഗമായി മാറിയ രണ്ട് വികൃതിക്കുട്ടികളാണ് ബോബനും മോളിയും. കാര്‍ട്ടൂണിസ്റ്റ് ടോംസ് ആണ് ബോബനും മോളിയും വരയ്ക്കുന്നത്. അതേസമയം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച ബോബനും മോളിയുമുളള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ചാക്കോച്ചന്റെ പിതാവായ ബോബന്‍ കുഞ്ചാക്കോയുടെയും ഭാര്യ മോളിയുടെയും ഒരു പഴയകാല ചിത്രമായിരുന്നു നടന്‍ തന്റെ ഇന്‍സ്റ്റഗ്രം പേജില്‍ പങ്കുവെച്ചത്.

kunchackobobanparents

മാതാപിതാക്കളുടെ വിവാഹവാര്‍ഷിക ദിനത്തിലാണ് ഈ മനോഹര ചിത്രം ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചലച്ചിത്ര നടനും നിര്‍മ്മാതാവും സംവിധായകനുമായിരുന്നു ചാക്കോച്ചന്റെ പിതാവായ ബോബന്‍ കുഞ്ചാക്കോ. അപ്പനും അമ്മയും, ബോബനും മോളിയും 45 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം എന്നെഴുതിയാണ് ചാക്കോച്ചന്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നത്. മുന്‍പും പിതാവിനെ കുറിച്ചുളള ഓര്‍മ്മകുറിപ്പുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്ന താരമാണ് കുഞ്ചാക്കോ ബോബന്‍.

സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരങ്ങളില്‍ ഒരാളാണ് കുഞ്ചാക്കോ ബോബന്‍. കുടുംബത്തിനൊപ്പമുളള പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചെല്ലാം ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും എത്താറുണ്ട്. അടുത്തിടെ മകന്‍ ഇസഹാക്കിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ച് നടന്‍ എത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും മകന്‍ ജനിച്ചത്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇരുവര്‍ക്കും ആദ്യത്തെ കണ്‍മണി ഉണ്ടായത്. തുടര്‍ന്ന് ഈ വര്‍ഷം എപ്രിലില്‍ മകന്റെ ഒന്നാം പിറന്നാള്‍ കുടുംബത്തിനൊപ്പം ചാക്കോച്ചന്‍ ആഘോഷമാക്കി മാറ്റിയിരുന്നു.

ഇസയുടെ പിറന്നാളിന് പുറമെ പ്രിയയുടെ പിറന്നാളും വിവാഹ വാര്‍ഷികവും താരകുടുംബം ആഘോഷിച്ചിരുന്നു. ഇസഹാക്ക് ജീവിതത്തിലേക്ക് വന്നതിന് പിന്നാലെയാണ് കരിയറിലെ എറ്റവും വലിയ വിജയചിത്രമായ അഞ്ചാം പാതിര ചാക്കോച്ചന് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം അമ്പത് കോടി ക്ലബിലും ഇടംനേടിയ ചിത്രമായിരുന്നു അഞ്ചാം പാതിര. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനാണ് ചാക്കോച്ചന്‍ കാഴ്ചവെച്ചിരുന്നത്. അഞ്ചാം പാതിരയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് സൂപ്പര്‍താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കോവിഡ് വ്യാപനം കാരണമാണ് ചാക്കോച്ചന്റെ പുതിയ സിനിമകളുടെ റിലീസ് വൈകിയത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X