ക്രിസ്മസ് സ്‌പെഷ്യല്‍ പ്രോഗ്രാമുമായി ചാക്കോച്ചന്‍ മിനിസ്‌ക്രീനില്‍, വൈറലായി പ്രൊമോ വീഡിയോ

By Midhun Raj

മലയാള സിനിമയിലെ എവര്‍ഗ്രീന്‍ റൊമാന്റിക്ക് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. പ്രണയനായകനില്‍ നിന്നും മോളിവുഡിലെ മികച്ച നടന്‍മാരില്‍ ഒരാളായും തിളങ്ങിനില്‍ക്കുകയാണ് താരം. ഈ വര്‍ഷമാദ്യം ആണ് കരിയറിലെ എറ്റവും വലിയ വിജയചിത്രമായ അഞ്ചാം പാതിര നടന് ലഭിച്ചത്. നിലവില്‍ മലയാള സിനിമയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് ചാക്കോച്ചന്‍. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്‌റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്.

Kunchacko Boban

അതേസമയം ഇത്തവണ ക്രിസ്മസ് ആഘോഷിക്കാന്‍ മിനിസ്‌ക്രീനില്‍ എത്തുകയാണ് താരം. എഷ്യാനെറ്റ് ഒരുക്കുന്ന ക്രിസ്മസ് സ്‌പെഷ്യല്‍ പരിപാടിയിലാണ് മുഖ്യാതിഥിയായി നടന്‍ എത്തുന്നത്. ക്രിസ്മസ് പരിപാടിയുടെ പ്രൊമോ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. വീഡിയോയില്‍ ഹെലികോപ്റ്ററില്‍ മാസ് എന്‍ട്രിയുമായി എത്തുന്ന ചാക്കോച്ചനെയാണ് കാണിക്കുന്നത്. കുഞ്ചാക്കോ ബോബനും ഈ വീഡിയോ തന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു. ചങ്കാണ് ചാക്കോച്ചന്‍ എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

ചാക്കോച്ചനൊപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും പരിപാടിയില്‍ എത്തുന്നു. നായികമാരായ ദീപ്തി സതി, അദിഥി രവി, ശിവദ എന്നീ താരങ്ങളുടെ ഡാന്‍സ് ഫ്യൂഷനും, മുകേഷും ചാക്കോച്ചനും സീരിയലുകളിലെ ജനപ്രിയ താരങ്ങളും ചേര്‍ന്ന് അവതരിപ്പിച്ച സ്‌പെഷ്യല്‍ സെഗ്മന്‌റും ഉണ്ട്. കൂടാതെ ഹരിശ്രീ അശോകന്‍, ടിനി ടോം, പ്രേംകുമാര്‍, പ്രജോദ് കലാഭവന്‍, ബിജു കുട്ടന്‍, സജു നവോദയ, നോബി എന്നീ താരങ്ങളും ഉളള കോമഡി സ്‌കിറ്റുകളും ഉണ്ട്. ഡിസംബര്‍ 19, 20 എന്നീ തിയ്യതികളിലായി രാത്രി എട്ട് മണി മുതലാണ് മെഗാ ഇവന്റായ ചങ്കാണ് ചാക്കോച്ചന്‍ സംപ്രേക്ഷണം ചെയ്യുക.

വീഡിയോ

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X