ഇസക്കുട്ടന്റെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി ചാക്കോച്ചന്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

By Midhun Raj

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്കിന്‌റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. സിനിമാതിരക്കുകള്‍ക്കിടെയിലും കുടുംബത്തിനൊപ്പമുളള വിശേഷങ്ങളും പങ്കുവെക്കാറുളള താരമാണ് ചാക്കോച്ചന്‍. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായാണ് കുഞ്ചാക്കോ ബോബന്‍ മുന്നേറുന്നത്. ഈ വര്‍ഷം തന്നെ ഇതുവരെ മൂന്ന് സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയത്. അതേസമയം ഇസക്കുട്ടന്റെ രണ്ടാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം.

പ്രിയാ വാര്യരുടെ ഗ്ലാമറസ് ചിത്രങ്ങള്‍ പുറത്ത്, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

താരപുത്രന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സിനിമാലോകവും ചാക്കോച്ചന്‌റെ ആരാധകരുമെല്ലാം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ചാക്കോച്ചന്‌റെ വിവാഹ വാര്‍ഷികവും പ്രിയയുടെയും ഇസയുടെയും പിറന്നാളുമെല്ലാം ഒരേ മാസം തന്നെയാണ്. അതേസമയം മകന്‌റെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ നടന്‍ തന്‌റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെച്ചിരുന്നു.

ഇസക്കുട്ടന്‌റെ പിറന്നാള്‍ ചിത്രങ്ങളെല്ലാം

ഇസക്കുട്ടന്‌റെ പിറന്നാള്‍ ചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. ബെര്‍ത്ത്‌ഡേ കേക്കിന് മുന്നില്‍ നില്‍ക്കുന്ന ചിത്രവും, ഇസക്കുട്ടന്‌റെ ഒറ്റയ്ക്കുളള ചിത്രവും, മൂന്ന് പേരും ഒരുമിച്ചുളള മറ്റൊരു ചിത്രവുമാണ് കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തത്. അതേസമയം 2019ലായിരുന്നു ചാക്കോച്ചന്‌റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് വന്നത്.

പതിനാല് വര്‍ഷത്തെ

പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ആദ്യത്തെ കണ്‍മണി ഇവരുടെ ജീവിതത്തിലേക്ക് എത്തിയത്. മകന്‍ ജീവിതത്തില്‍ എത്തിയ ശേഷമുളള ചിത്രങ്ങളെല്ലാം ചാക്കോച്ചന്‍ മുന്‍പ് പങ്കുവെച്ചിരുന്നു. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് മകന് ചാക്കോച്ചന്‍ പേരിട്ടത്. മകന്‍ ജീവിതത്തില്‍ വന്ന ശേഷം അവന്‌റെ ചുറ്റുമാണ് ചാക്കോച്ചന്‌റെ ഇപ്പോഴത്തെ ലോകമെന്ന് മുന്‍പ് പ്രിയ പറഞ്ഞിരുന്നു.

ഇസയ്‌ക്കൊപ്പമുളള ഓരോ നിമിഷങ്ങളുടെയും

ഇസയ്‌ക്കൊപ്പമുളള ഓരോ നിമിഷങ്ങളുടെയും ചിത്രങ്ങളും വീഡിയോസുമെല്ലാം കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇസഹാക്കിന്‌റെ വരവിന് പിന്നാലെയാണ് അഞ്ചാം പാതിരയെന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ചാക്കോച്ചന്‍ ലഭിച്ചത്. 2020ല്‍ പുറത്തിറങ്ങിയ അഞ്ചാം പാതിര മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു.

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തിന്‌റെ വന്‍ വിജയത്തിന് പിന്നാലെ സിനിമയ്ക്ക് രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു അണിയറ പ്രവര്‍ത്തകര്‍. ആറാം പാതിര എന്നാണ് പുതിയ ത്രില്ലര്‍ ചിത്രത്തിന് പേരിട്ടത്. ആറാം പാതിരയ്ക്ക് പുറമെ നിരവധി സിനിമകളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് ആയിരുന്നു

അതേസമയം മോഹന്‍കുമാര്‍ ഫാന്‍സ് ആയിരുന്നു ചാക്കോച്ചന്റെ ഈ വര്‍ഷത്തെ ആദ്യത്തെ റിലീസ്. ജിസ് ജോയ് സംവിധാനം ചെയ്ത സിനിമ ഒരു ഫീല്‍ഗുഡ് എന്റര്‍ടെയ്‌നറായിട്ടാണ് പുറത്തിറങ്ങിയത്. പിന്നാലെ രണ്ട് ത്രില്ലര്‍ സിനിമകള്‍ നടന്‌റെതായി വന്നു. മാര്‍ട്ടിന്‍ പ്രകാട്ട് സംവിധാനം ചെയ്ത നായാട്ടും അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴലുമാണ് റിലീസ് ചെയ്തത്. ഇതില്‍ നായാട്ട് സര്‍വൈവല്‍ ത്രില്ലറും നിഴല്‍ മിസ്റ്ററി ത്രില്ലര്‍ ചിത്രവുമായാണ് പുറത്തിറങ്ങിയത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X