അക്രമിക്കപ്പെട്ട നടിയെ അമ്മയിൽ മടക്കി കൊണ്ട് വരണം, നിലപാട് വ്യക്തമാക്കി ചാക്കോച്ചൻ

നടി അമ്മയിലേയ്ക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള സാഹചര്യം സംഘടന തീർച്ചയായി തന്നെ ഒരുക്കും.

മലയാള സിനിമയെ ഒന്നടങ്കം ഞെട്ടിപ്പിച്ച സംഭവമായിരുന്നു നടിയ്ക്ക് നേരെയുണ്ടായ ആക്രമണം. ഈ സംഭവം മലയാള സിനിമയെ മാത്രമല്ല ഇന്ത്യൻ സിനിമയെ തന്നെ ഏറെ പിടിച്ചു കുലുക്കിയിരുന്നു. താരത്തിന് നേരെയുണ്ടായ അക്രമണവും പിന്നീടുണ്ടായ സംഭവവികാസങ്ങളുമൊക്കെ ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകർ നോക്കി കണ്ടത്. നടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ അതിനെ ഇരട്ടിയാക്കുന്ന തരത്തിലായിരുന്ന കേസിൽ ആരോപണ വിധേയനായി നടൻ ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്.

ഇതോടു കൂടി മലയാള സിനിമ രണ്ട് ചേരികളായി പിരിയുകയായിരുന്നു. പിന്നീട് ഒരു സിനിമ കഥയെ വെല്ലുന്ന തരത്തിലുളള സംഭവവികാസങ്ങളായിരുന്നു അവിടെ സംഭവിച്ചത്. അമ്മയിൽ നിന്ന് ആക്രമിച്ച നടിയുൾപ്പെടെ പ്രമുഖ താരങ്ങൾ സംഘടനയിൽ നിന്ന് രാജിവെച്ച് പുറത്തു പോയിരുന്നു. ഇപ്പോഴിത ആക്രമിക്കപ്പെട്ട നടിയ്ക്ക് താൽപാര്യമുണ്ടെങ്കിൽ സംഘടനയിലേയ്ക്ക് തിരിച്ചു വരാൻ അവസരമൊരുക്കണമെന്ന് കുഞ്ചാക്കോബോൻ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

  അമ്മ നിലപാടെടുക്കത്തിന്റെ കാരണം

അമ്മ നിലപാടെടുക്കത്തിന്റെ കാരണം

താരസംഘടന എപ്പോഴും നടിയ്ക്കൊപ്പമാണ്. എന്നാൽ കേസുമായി ബന്ധപ്പെട്ടുള്ള സത്യാവസ്ഥ എന്താണെന്ന് ഇതുവരെ അമ്മയിലെ അംഗങ്ങൾക്ക് കൃത്യമായി ധാരണയില്ല. അതിനാലാണ് ദൃഢമായ നിലപാടെടുക്കാൻ സംഘടനയ്ക്ക് കഴിയാത്തത്. കോടതി വിധി വന്നാൽ സംഘടനയ്ക്ക് വ്യക്തമായ നിലപാടടെക്കാൻ കഴിയുമെന്നും താരം പറഞ്ഞു.

  വിശദവിവരം  അറിയില്ല

വിശദവിവരം അറിയില്ല

സംഘടനയിൽ ഈ വിഷയം ചർച്ച ചെയ്തപ്പോൾ താൻ എക്സിക്യൂട്ടീവിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ചർച്ചയുടെ കൃത്യമായ വിവരം തനിയ്ക്ക് അറിയില്ലെന്നും കുഞ്ചാക്കോബോബൻ പറഞ്ഞു. സംഘടനയിലേയ്ക്ക് നടി വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തീർച്ചയായും അവരെ സംഘടനയിൽ എത്തിക്കണം. ഇക്കാര്യം അമ്മയുടെ പ്രസിഡന്റ് മോഹൻലാൽവരെ വ്യക്തമാക്കിയിരുന്നു. കൂടാതെ കുറ്റാരോപിതൻ കുറ്റവിമുക്തനായി വരുന്ന ഒരു സഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും കുഞ്ചാക്കോബോബൻ പറഞ്ഞു.

  ഇനി തീരുമാനിക്കേണ്ടത് നടി

ഇനി തീരുമാനിക്കേണ്ടത് നടി

നടി അമ്മയിലേയ്ക്ക് തിരിച്ചു വരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുള്ള സാഹചര്യം സംഘടന തീർച്ചയായി തന്നെ ഒരുക്കും. എന്നാൽ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം ഓരോർത്തർക്കുമുണ്ടെന്നും താരം വ്യക്തമാക്കി. അമ്മ സംഘടനയ്ക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കും വിമർശനങ്ങൾക്കുമെതിരേയും താരം പ്രതികരിച്ചു.നൂറ് നല്ല കാര്യം ചെയ്താലും ഒരു മോശം കാര്യത്തിനോ അബദ്ധത്തിനോ‌ പഴിക്കേള്‍ക്കേണ്ടി വരുമെന്നും താരം പറഞ്ഞു.

നടിയുടെ രാജി

നടിയുടെ രാജി

നടിയെ അക്രമിച്ച കേസിൽ കുറ്റാരോപിതാനയി ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലായിരുന്നു നടനെ സംഘടനയിൽ നിന്ന് പുറത്താക്കായിത്. എന്നാൽ ജ്മ്യത്തിൽ പുറത്തു വന്നതിനു ശേഷം വീണ്ടും നടന് സംഘടനയിലേയ്ക്ക് പ്രവേശനത്തിന് കളമൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നടിയുടെപ്പടെയുളള പ്രമുഖ താരങ്ങൾ അമ്മയിൽ നിന്ന് രാജിവെച്ച് പുറത്തു പോയത്. ദിലീപിന്റെ രണ്ടാം വരവ് ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ച വിഷയമായിരുന്നു. സമൂഹത്തിൽ നിന്ന് വൻ എതിർപ്പായിരുന്നു ഉയർന്നിരുന്നത്. പിന്നീട് ദിലീപ് തന്നെ സംഘടനയിലേയ്ക്ക് തിരികെ എത്തുന്നില്ല എന്ന് അറിയിക്കുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X