കല്യാണ സൗഗന്ധികം തേടിപ്പോയ ഭീമനല്ല, ഈ ഭീമൻ! ഭീമൻ്റെ വഴി ട്രെയിലർ പുറത്ത്; ഡിസംബർ 3ന് ചിത്രം തിയറ്ററുകളിലേക്ക്
അങ്കമാലി ഡയറീസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന ഭീമന്റെ വഴിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അഷ്‌റഫ് ഹംസയാണ്. ഏറെ നിരൂപക പ്രശംസകള്‍ നേടിയ തമാശ എന്ന സിനിമയാണ് അഷ്‌റഫ് ഹംസയുടെ സംവിധാനത്തില്‍ പിറന്ന ആദ്യ ചിത്രം. പ്രമുഖ നടനും തിരക്കഥാകൃത്തുമായ ചെമ്പന്‍ വിനോദ് ജോസ് തിരക്കഥ രചിക്കുന്ന രണ്ടാമത്തെ ചിത്രമാണെന്ന പ്രത്യേകതയോടെയാണ് ഭീമന്റെ വഴി എത്തുന്നത്.
തിരക്കഥ ഒരുക്കിയതിനൊപ്പം ചെമ്പന്‍ വിനോദ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിരിയും ആശ്ചര്യവും ഉറപ്പ് നല്‍കുന്ന ദൃശ്യ മികവാര്‍ന്ന രംഗംങ്ങള്‍ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ചെമ്പന്‍ വിനോദ് ജോസിനൊപ്പം നിര്‍മ്മാതാക്കളായി റിമ കല്ലിങ്കല്‍, ആഷിഖ് അബു എന്നീ പേരുകള്‍ ചിത്രത്തിന് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. ലോകമെമ്പാടുമായി ഡിസംബര്‍ 3ന് ആണ് ഭീമന്റെ വഴി പ്രദര്‍ശനത്തിന് എത്തുന്നത്. കേരളത്തില്‍ 130 ഓളം തിയറ്ററുകളില്‍ ഭീമന്റെ വഴി പ്രദര്‍ശനത്തിനെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു.

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വര്‍ഷം നാഷണല്‍ അവാര്‍ഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമന്റെ വഴി. ഇരുവരുടെയും മുന്‍പ് ഇറങ്ങിയ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. സുരാജ് വെഞ്ഞറമ്മൂടിന്റെ അതിഥി വേഷം ആണ് പ്രതീക്ഷ നല്‍കുന്ന മറ്റൊരു കാര്യം. കുറച്ച് കാലമായി സീരിയസ് വേഷങ്ങളില്‍ കണ്ടിരുന്ന സുരാജ് വെഞ്ഞാറമൂട് വീണ്ടും കോമഡി വേഷത്തില്‍ വരുന്ന ചിത്രമാണെന്ന പ്രത്യേകത കൂടിയുണ്ട്.
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സും ഒപിഎം സിനിമാസും ചേര്‍ന്നാണ് നിര്‍മ്മാണം. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. സംവിധായകനായ മുഹ്‌സിന്‍ പരാരി ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അഖില്‍ രാജ് ചിറയില്‍ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. ജിനു ജോസഫ് എന്ന നടന്റെ ഇതു വരെ കാണാത്ത പ്രകടനം ആണ് ട്രെയിലറില്‍ ഉള്ളത്. ജിനുവിനെ കൂടാതെ ചിന്നു ചാന്ദ്‌നി, മേഘ തോമസ്, വിന്‍സി അലോഷ്യസ്, ശബരീഷ് വര്‍മ്മ, നിര്‍മ്മല്‍ പാലാഴി, ബിനു പപ്പു, ദിവ്യ എം നായര്‍, ഭഗത് മാനുവല്‍, ആര്യ സലീ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - ഹരീഷ് തേക്കേപ്പാട്ട് , സൗണ്ട് ഡിസൈന്‍ - അരുണ്‍ രാമ വര്‍മ്മ, മേക്കപ്പ് -ആര്‍ ജി വയനാടന്‍, കോസ്റ്റ്യൂംസ് - മസ്ഹര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡെവിസണ്‍ സിജെ, പി ആര്‍ ഒ - ആതിര ദില്‍ജിത്, സ്റ്റില്‍സ് - അര്‍ജ്ജുന്‍ കല്ലിങ്കല്‍, പോസ്റ്റര്‍ ഡിസൈന്‍ - പോപ്‌കോണ്‍.


Click it and Unblock the Notifications