പദ്മിനിയായി ചാക്കോച്ചൻ!!' തിങ്കളാഴ്ച നിശ്ചയം' സംവിധായകൻ സെന്ന ഹെഗ്‌ഡേയുടെ പുതിയ ചിത്രം
ഏറെ ശ്രദ്ധ നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനുശേഷം പുതിയ ചിത്രം പ്രഖ്യാപിച്ച് സെന്ന ഹെഗഡേ. പദ്മിനി എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. കുഞ്ചാക്കോ ബോബനാണു ചിത്രത്തിലെ നായകൻ. പദ്മിനി എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രമായി ചാക്കോച്ചൻ എത്തുന്നു. ബ്ലോഗുകളിലൂടെ ശ്രദ്ധേയനാകുകയും, കുഞ്ഞിരാമായണം, ദി പ്രീസ്റ്റ് പോലെയുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ ദീപു പ്രദീപ് ആണ് തിരകഥാകൃത്ത്.

കുഞ്ഞിരാമായണം, കൽക്കി, എബി തുടങ്ങിയ സിനിമകൾ ഒരുക്കിയ ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും നിർമ്മിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത് ശ്രീരാജ് രവീന്ദ്രനാണ്.
തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിനും ഛായാഗ്രഹണം ഒരുക്കിയത് ശ്രീരാജ് ആയിരുന്നു. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവഹിക്കുന്നു. മാർക്കറ്റിംഗ് - എന്റർടൈൻമെന്റ് കോർണർ.


Click it and Unblock the Notifications