»   » ഉദയ്ക്ക് ഉദയമേകാന്‍ ചാക്കോച്ചന്‍

ഉദയ്ക്ക് ഉദയമേകാന്‍ ചാക്കോച്ചന്‍

Posted By:
Subscribe to Filmibeat Malayalam
Kunchacko Boban
ഹിറ്റുകളിലൂടെ തിരിച്ചുവരവ് നടത്തിയ കുഞ്ചാക്കോ ബോബന്‍ ചലച്ചിത്ര നിര്‍മാണ മേഖലയിലേക്ക് കടക്കുന്നു. തന്റെ കുടുംബത്തിന്റെ നിര്‍മാണ കമ്പനിയായ ഉദയയുടെ പേരില്‍ ഒരു സിനിമ നിര്‍മിയ്ക്കുകയെന്ന ഏറെക്കാലത്തെ ആഗ്രഹം സഫലീകരിയ്ക്കാനാണ് ചാക്കോച്ചന്‍ ഒരുങ്ങുന്നത്.

ഒരു കാലത്ത് മലയാളത്തിലെ വമ്പന്‍ നിര്‍മാണ കമ്പനിയായിരുന്ന ഉദയ ഫിലിംസ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സജീവമല്ല. ഉദയയുടെ ബാനറില്‍ നിര്‍മിക്കുന്ന സിനിമയുടെ പ്രാരംഭ ജോലികള്‍ കുഞ്ചാക്കോ ബോബന്‍ ആരംഭിച്ചു കഴിഞ്ഞു. ചിത്രം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചാക്കോച്ചന്‍ അറിയിച്ചു.

ഉദയ എന്ന പഴയ പേര് മാത്രമേ ബാക്കിയുള്ളൂവെങ്കിലും അതിന് ഇപ്പോഴും വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ടുതന്നെ ഉദയയുടെ പേരില്‍ ഒരു ചിത്രം പുറത്തിറങ്ങുമ്പോള്‍ അത് മികച്ചതായിരിക്കണമെന്ന് ഉദയ കുടുംബത്തിലെ ഇളമുറക്കാരന് നിര്‍ബന്ധമുണ്ട്. പ്രാരംഭ ചര്‍ച്ച നടക്കുന്നുണ്ട്. ഏതുതരം സിനിമയായിരിക്കുമെന്ന് ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും നടന്‍ വിശദീകരിയ്ക്കുന്നു.

'അനിയത്തിപ്രാവ്' എന്ന ചിത്രത്തില്‍ അരങ്ങേറ്റംകുറിച്ച കുഞ്ചാക്കോ ബോബന്‍ ഇടക്കാലത്ത് സിനിമയില്‍നിന്ന് അവധിയെടുത്തിരുന്നു. രണ്ടാംവരവില്‍ ഹിറ്റ് സിനിമകളിലൂടെ തിരിച്ചെത്തിയ കുഞ്ചാക്കോ ബോബന്‍ മല്ലു സിങിലൂടെ അമ്പതാം ചിത്രമെന്ന നാഴികക്കല്ലും പിന്നിട്ടിരുന്നു.

English summary
Kunchacko Boban is undoubtedly enjoying his second coming to the Malayalam film industry, and is having a ball with the different kinds of roles that he got to play recently

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X