Just In
- 24 min ago
ഈ അമ്മയേയും മകനേയും നെഞ്ചിലേറ്റി പ്രേക്ഷകർ, നന്ദി പറഞ്ഞ് ഭ്രമണം സീരിയൽ താരം
- 12 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 13 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 14 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
Don't Miss!
- News
അയോധ്യ രാമക്ഷേത്ര നിർമ്മാണം; സംഭാവന നല്കാന് അഭ്യര്‍ത്ഥിച്ച് നടന് അക്ഷയ് കുമാര്‍
- Sports
IND vs AUS: രോഹിത് ഇനി ഹിറ്റ്മാന് മാത്രമല്ല 'ക്യാച്ച്മാനും'! എലൈറ്റ് ക്ലബ്ബില്‍
- Automobiles
മോഡലുകള്‍ക്ക് 50,000 രൂപ വരെ ഓഫറുകള്‍ പ്രഖ്യാപിച്ച് കവസാക്കി
- Finance
ഇന്ത്യൻ സൂചികകൾ നേരിയ ഇടിവിൽ വ്യാപാരം ആരംഭിച്ചു; എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ഓഹരികളിൽ പ്രതീക്ഷ
- Lifestyle
ഈ സ്വപ്നം കണ്ടാല്‍ പണനഷ്ടം ഫലം; കരുതിയിരിക്കുക
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ശിക്കാരി ശംഭുവായി കുഞ്ചാക്കോ ബോബന്
ഇടയ്ക്കൊരു ചെറിയ ഗ്യാപ്പ് എടുത്തെങ്കിലും കുഞ്ചാക്കോ ബോബന് എന്ന മലയാളിയുടെ ചാക്കോച്ചന്റെ തിരിച്ചുവരവ് അധി ഗംഭീരമായിരുന്നു. ലോലി പോപ്പ മമ്മി & മി, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങി തിരിച്ചുവരവില്‍ കുഞ്ചാക്കോ ബോബന് അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ ജനശ്രദ്ധ നേടി. 2013 എന്ന വര്‍ഷവും ചാക്കോച്ചന് നല്ല തുടക്കമായിരുന്നു. കൈ നിറയെ ചിത്രങ്ങള്‍. ചുരുക്കി പറഞ്ഞാല്‍ മലയാളത്തില്‍ എണ്ണം പറഞ്ഞ നടന്മാരിലൊരാളാണ് ചോക്കച്ചനും.
കുഞ്ചാക്കോ ബോബന്റെ ചിത്രങ്ങളില്‍ താമശയുണ്ടാകുമെങ്കിലും ഒരു മുഴുനീള ഹാസ്യ ചിത്രം ഇതുവരെ പിറന്നിട്ടില്ല. എന്നാല്‍ ആ ഒരു കുറവ് ഇനി ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിലൂടെ പരിഹരിക്കാന്‍ തന്നെ ചാക്കോച്ചന് തീരുമാനിച്ചു. ചിത്രത്തിന്റെ പേര് കേട്ടാല്‍ തന്നെ എത്രത്തോളം ചിരിക്കാന്‍ വകവയ്ക്കുന്ന ചിത്രമാണ് വരാന്‍ പോകുന്നതെന്ന് ഊഹിക്കാം. 'ശിക്കാരി ശംഭു!'
ബാലരമ എന്ന കുട്ടികളുടെ മാസികയിലെ കോമഡി താരമാണ് ശിക്കാര ശംഭു എന്ന കഥാപാത്രം. പേടിത്തൊണ്ടനാണ് ശിക്കാരി ശംഭു. അറിയാതെ ചെയ്തപോകുന്ന കാര്യം ലോട്ടറിയടിക്കും പോലെ ഫലം കാണുമ്പോള്‍ ആ വെളിച്ചത്തില്‍ അഹങ്കരിക്കുകയും ഹീറോ ആകുകയും ചെയ്യുന്ന കഥാപാത്രം. ഇതിനു സമാനമായ വേഷം തന്നെയാണ് ശിക്കാരി ശംഭു എന്ന ചിത്രത്തില്‍ ചാക്കോച്ചനും.
ദിലീപിന്റെ സിഐഡി മൂസയുമായി വിദൂരമായ ഒരു സാമ്യമുണ്ടെന്ന് പറഞ്ഞാലും തെറ്റില്ല. കഥ കേട്ട് ചാക്കോച്ചന് സമ്മതം മൂളിയതായി തിരക്കഥാകൃത്ത് നിഷാദ് കോയ പറഞ്ഞു. വിശുദ്ധന് എന്ന ചിത്രമാണ് ചാക്കോച്ചന്റേതായി ഒടുവില്‍ റിലീസ് ആയത്. മിയാ ജോര്‍ജായിരുന്നു നായിക. മോശമില്ലാത്ത അഭിപ്രായം സ്വന്തമാക്കി ചിത്രം പ്രദര്‍ശനം തുടരുകയാണ്.