»   » ന്യൂജനറേഷന്‍ താരങ്ങളില്‍ പോലുമില്ല, ചാക്കോച്ചനെ പുകഴ്ത്തിയ വേദി, വീഡിയോ കാണാം..

ന്യൂജനറേഷന്‍ താരങ്ങളില്‍ പോലുമില്ല, ചാക്കോച്ചനെ പുകഴ്ത്തിയ വേദി, വീഡിയോ കാണാം..

Posted By: Akhila KS
Subscribe to Filmibeat Malayalam

ന്യൂജനറേഷന്‍ താരങ്ങള്‍ വെള്ളിത്തിര കൈയടക്കുമ്പോഴും ന്യൂജെന്‍ പിള്ളേര്‍ ഇപ്പോഴും ആരാധിക്കുന്ന നടനാണ് കുഞ്ചാക്കോ ബോബന്‍. പ്രണയനായകനായി തലമുറകള്‍ കൈമാറുന്ന നടന്‍. എന്നാല്‍ അഭിനയംകൊണ്ട് മാത്രമല്ല ചാക്കോച്ചന്‍ പ്രേക്ഷക മനസുകള്‍ കൈയടക്കുന്നത്. ചാക്കോച്ചന്റെ ഡാന്‍സിനെ വെല്ലാന്‍ ന്യൂജെന്‍ താരങ്ങള്‍ക്കിടയില്‍ പോലും ആളില്ലെന്നാണ് സിനിമാക്കാര്‍ തന്നെ പറയുന്നത്.

അടുത്തിടെ ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി ഉത്സവവേദിയിലാണ് കുഞ്ചാക്കോ ബോബന്റെ ഡാന്‍സിനെയും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചും അവതാരകനായ മിഥുന്‍ രമേഷ് വിളിച്ച് പറഞ്ഞത്. പരിപാടിയില്‍ വിളിച്ചാല്‍ വന്ന് ഉറപ്പായും ഡാന്‍സ് കളിക്കുന്ന ഒരാള്‍ ചാക്കോച്ചന്‍ മാത്രമാണെന്നും മിഥുന്‍ രമേഷ് പറഞ്ഞു. ഇപ്പോഴും സിനിമാ ഇന്‍ഡസ്ട്രിയില്‍ യുവതാരത്തെ പോലെ തിളങ്ങി നില്‍ക്കുന്ന ആള്‍ ചാക്കോച്ചനാണെന്നും ടിനി ടോം പറഞ്ഞു.

cats

സുനില്‍ രാജ് സ്‌റ്റേജില്‍ നടത്തിയ ചാക്കോച്ചന്റെ കിടിലന്‍ പെര്‍ഫോമന്‍സിന് ശേഷം താരത്തെ സ്‌റ്റേജിലേക്ക് ക്ഷണിക്കുകയായിരുന്നു. താന്‍ കടുത്ത കുഞ്ചാക്കോ ആരാധകനാണെന്ന് പറഞ്ഞ സുനില്‍ കല്യാണരാമനിലെ കുഞ്ചാക്കോ ബോബന്റെ ശബ്ദവും അനുകരിച്ചു. തന്റെ ഒപ്പം നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ട ആരാധകനൊപ്പം താരം മടി കാണിക്കാതെ സ്റ്റേജില്‍ ചുവടുവെച്ചു.

1997ല്‍ പുറത്തിറങ്ങിയ അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 50 ഓ ളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

English summary
Kunchacko Boban video out

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X