»   » താന്‍ ജനിച്ച ആശുപത്രി തേടി കുഞ്ചാക്കോ ബോബന്‍ എത്തി!!! എന്തിനെന്നല്ലേ???

താന്‍ ജനിച്ച ആശുപത്രി തേടി കുഞ്ചാക്കോ ബോബന്‍ എത്തി!!! എന്തിനെന്നല്ലേ???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ പുതിയ ചലച്ചിത്രങ്ങള്‍ സിനിമയില്‍ പുതിയ പ്രചരണ വഴികള്‍ തേടുകയാണ്. ക്യാമ്പസ് രാഷ്ട്രീയം പ്രമേയമായി കഴിഞ്ഞ ദിവസം തിയറ്ററിലെത്തിയ ചിത്രത്തിന്റെ പ്രചരണത്തിന് വേണ്ടി താരങ്ങളും അണിയറ പ്രവര്‍ത്തകരും ക്യാമ്പസുകളിലെത്തി. പറക്കാന്‍ ആഗ്രഹിക്കുന്നവനായ എബിയുടെ കഥ പറഞ്ഞ ചിത്രം എയര്‍ ഏഷ്യയുടെ ഒഫീഷ്യല്‍ ഫ്‌ളൈയിംഗ് പാട്ണറായി. 

ഓരോ ചിത്രങ്ങളും കഥയ്ക്ക് അനുയോജ്യവും വ്യത്യസ്തമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകുമ്പോള്‍ അതിനൊപ്പം തന്നെ സഞ്ചരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, പാര്‍വതി ടീമിന്റെ ടേക്ക് ഓഫും. ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി കുഞ്ചാക്കോ ബോബന്‍, താന്‍ ജനിച്ച കൊച്ചിയിലെ ആശുപത്രി സന്ദര്‍ശിച്ചു. 

കൊച്ചിയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിലാണ് കുഞ്ചാക്കോ ബോബന്‍ സന്ദര്‍ശനം നടത്തിയത്. ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച കുഞ്ചാക്കോ ബോബന്‍ താന്‍ ജനിച്ചത് ഇതേ ആശുപത്രിയിലാണെന്നും വെളിപ്പെടുത്തി. ഇവിടെ തന്നെ പ്രചരണ പരിപാടിക്ക് തുടക്കം കുറിക്കാന്‍ കഴിഞ്ഞത് ഏറെ സന്തോഷം നല്‍കുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇറക്കാലെ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവിടെ കുടുങ്ങിപ്പോകുന്ന ഇന്ത്യന്‍ നേഴ്‌സുമാരുടെ കഥ പറയുന്ന സിനിമയാണ് ടേക്ക് ഓഫ്. ചിത്രത്തില്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനനും പാര്‍വതിയും പ്രധാന വേഷത്തിലെത്തുന്നു. ആസിഫ് അലിയും ചിത്രത്തിലെ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മാര്‍ച്ച് 24നാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തുന്നത്. എഡിറ്റര്‍ മഹേഷ് നാരായണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം സംവിധായകന്‍ രാജേഷ് പിള്ളയ്ക്കുള്ള ആദരസൂചകമായാണ് പുറത്തിറക്കുന്നത്. രാജേഷ് പിള്ള സംവിധാനം ചെയ്ത മിലിയുടെ തിരക്കഥ എഴുതിയത് മഹേഷ് നാരായണനായിരുന്നു. ചിത്രത്തിന്‍ പ്രതിഫലം വാങ്ങാതെയാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചിരിക്കുന്നത്.

ഒരു വര്‍ഷത്തിന് ശേഷമാണ് ഫഹദ് ഫാസിലിന്റെ ഒരു ചിത്രം തിയറ്ററിലെത്തുന്നത്. 2016 ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരമായിരുന്നു ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ എല്ലാവരും നോക്കികാണുന്നത്.

English summary
Actor Kunchacko Boban was recently in a prominent hospital in Kochi to meet the hospital staff, and promote his film. Kunchacko Boban, Parvathy, Fahadh Faasil starrer 'Take Off' is all set to hit theaters on March 24.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam