»   » സിനിമയില്‍ പലരെയും പറ്റിച്ചു, ജീവിതത്തില്‍ തന്നെ പറ്റിച്ച ആളെ കുഞ്ചാക്കോ ബോബന്‍ കുടുക്കി

സിനിമയില്‍ പലരെയും പറ്റിച്ചു, ജീവിതത്തില്‍ തന്നെ പറ്റിച്ച ആളെ കുഞ്ചാക്കോ ബോബന്‍ കുടുക്കി

Posted By: Rohini
Subscribe to Filmibeat Malayalam

ഗുല്‍മാല്‍, ഷാജഹാനും പരീക്കുട്ടിയും തുടങ്ങിയ സിനിമകളില്‍ തരികിട കഥാപാത്രങ്ങളെ അവതരിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചോക്ലേറ്റ് പയ്യന്‍ കഥാപാത്രങ്ങളും, പെര്‍ഫക്ട്മാന്‍ കഥാപാത്രങ്ങളും മാത്രമല്ല, തരികിടയും തനിയ്ക്ക് വഴങ്ങുമെന്ന് ചാക്കോച്ചന്‍ തെളിയിച്ചു.

മിയയെ പൊക്കി ചാക്കോച്ചന്റെ തോള് തകര്‍ന്നു, ഇതാണ് നടിമാരോട് തടി കുറയ്ക്കാന്‍ പറയുന്നതെന്ന് ദിലീപ്

സിനിമയില്‍ തരികിട കാണിയ്ക്കുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് കൊണ്ടാണ്. എന്നാല്‍ സിനിമയില്‍ താന്‍ ചെയ്ത കഥാപാത്രത്തിന്റെ അവസ്ഥ വ്യക്തി ജീവിതത്തില്‍ അഭിമുഖീകരിയ്‌ക്കേണ്ടി വരും എന്ന് കുഞ്ചാക്കോ ബോബന്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല...

റിയല്‍ എസ്‌റ്റേറ്റിന്റെ പേരില്‍ തട്ടിപ്പ്

റിയല്‍ എസ്റ്റേറ്റ് ബിസിനസിന്റെ പേരില്‍ തന്റെ കൈയ്യില്‍ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്ത കട്ടപ്പന സ്വദേശി സിജെ വര്‍ഗ്ഗീസ് (56) എന്നയാളെ കുഞ്ചാക്കോ ബോബന്‍ അറസ്റ്റ് ചെയ്യിപ്പിച്ചു. ഫെബ്രുവരി 16 നാണ് നടന്റെ പരാതിയെ തുടര്‍ന്ന് വര്‍ഗ്ഗീസിനെ അറസ്റ്റ് ചെയ്തത്.

കുഞ്ചാക്കോ ബോബന്റെ പരാതി

കൊച്ചിയിലെ പുത്തന്‍ കുരിശില്‍ 50 ലക്ഷം രൂപയുടെ സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീസ് തന്റെ പക്കല്‍ നിന്നും ഒരു വര്‍ഷം മുന്‍പ് 25 ലക്ഷം രൂപ വാങ്ങി. 25 ലക്ഷം വര്‍ഗ്ഗീസും ഷെയര്‍ ഇട്ട് വാങ്ങം എന്നായിരുന്നു കരാര്‍. എന്നാല്‍ ഇതുവരെ സ്ഥലം രജിസ്റ്റര്‍ ആയില്ല. നടന്റെ 25 ലക്ഷം തിരികെ കിട്ടിയതുമില്ലത്രെ.

15 ലക്ഷവും തിരികെ നല്‍കിയില്ല

കുഞ്ചാക്കോ ബോബന്‍ നല്‍കിയ 25 ലക്ഷം വര്‍ഗ്ഗീസ് സ്ഥലം ഉടമയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍ വര്‍ഗ്ഗീസ് 25 ലക്ഷം കൂടെ നല്‍കാത്തതിനാല്‍ കച്ചവടം മുടങ്ങി. മൂന്ന് മാസം കാത്തിരുന്ന ശേഷം സ്ഥലത്തിന്റെ ഉടമ അഡ്വാന്‍സ് നല്‍കിയതില്‍ 15 ലക്ഷം വര്‍ഗ്ഗീസിന് തിരിച്ചു നല്‍കി. എന്നാല്‍ ആ തുക വര്‍ഗ്ഗീസ് കുഞ്ചാക്കോ ബോബന് നല്‍കിയില്ല.

കാഞ്ചിയാറില്‍ സ്ഥലം നല്‍കാമെന്ന്

സ്ഥലത്തെ കുറിച്ച് കുഞ്ചാക്കോ ബോബന്‍ ചോദിച്ചപ്പോള്‍ കച്ചവടം മുടങ്ങി എന്നും പറഞ്ഞ് 15 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു. എന്നാല്‍ കാലാവധി കഴിഞ്ഞതുകാരണം ആ ചെക്ക് ബൗണ്‍സായി. പിന്നീട് കാഞ്ചിയാറില്‍ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലം നല്‍കാമെന്ന് വര്‍ഗ്ഗീസ് പറഞ്ഞത്രെ. അതും സംഭവിക്കാതായതോടെയാണ് കുഞ്ചാക്കോ ബോബന്‍ വര്‍ഗ്ഗീസിനെതിരെ പരാതി നല്‍കിയത്.

English summary
Kunchacko Boban was duped: realtor arrested

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam