മറിയത്തിന്‌റെ അടുത്ത ജന്മദിനം ആഘോഷമാക്കുമെന്ന് ഇസു, ചാക്കോച്ചന്‌റെ പോസ്റ്റ് വൈറല്‍

By Midhun Raj

ദുല്‍ഖര്‍ സല്‍മാന്‌റെ മകള്‍ മറിയം അമീറ സല്‍മാന്‌റെ നാലാം ജന്മദിനമാണിന്ന്. താരപുത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രാവിലെ മുതല്‍ക്കെ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. സിനിമാ ത്തിരക്കുകള്‍ക്കിടെയിലും മറിയത്തിന്‌റെ വിശേഷങ്ങള്‍ ദുല്‍ഖര്‍ പങ്കുവെക്കാറുണ്ട്. അതേസമയം മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖറിന്‌റെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്‌റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു.

izahaq-mariyam

ഇസഹാക്കും മറിയവും ഒരുമിച്ചുളള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ചാക്കോച്ചന്‌റെ കുറിപ്പ് വന്നത്. "പ്രിയപ്പെട്ട മറിയം, ഇന്ന് നിനക്ക് നാല് വയസാവുന്നു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നീ എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്‌നേഹത്തോടെയും മാധുര്യത്തോടെയും സ്പര്‍ശിച്ചു. ഇസു, നിന്‌റെ വികൃതിയായ കസിന്‍ പറയുന്നു. അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്ക് ഇഷടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്.

അനന്യ പാണ്ഡെയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

പ്രിയപ്പെട്ട രാജകുമാരി, സ്‌നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു. ചാക്കോച്ചന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ചാക്കോച്ചന് പുറമെ നസ്രിയയും ഇന്ന് മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. അമാലിനും മറിയത്തിനും ഒപ്പമുളള ഒരു ചിത്രം പങ്കുവെച്ചായിരുന്നു നസ്രിയയുടെ ആശംസാ പോസ്റ്റ് വന്നത്.

2011ലായിരുന്നു ദുല്‍ഖറും അമാലും വിവാഹിതരായത്. തുടര്‍ന്ന് 2017ല്‍ ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണി എത്തുകയായിരുന്നു. മറിയത്തിനൊപ്പമുളള നിമിഷങ്ങളെല്ലാം ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട്. ദുല്‍ഖര്‍ സല്‍മാന്‌റെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകാറുളളത്.

Read more about: kunchacko boban dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X