»   » കുഞ്ചാക്കോ ബോബന്റെ മടിയിലിരിക്കുന്ന ക്യൂട്ട് ബേബിയെ കണ്ടോ, കണ്ണെടുക്കാന്‍ തോന്നുന്നില്ല,ചിത്രം കാണൂ

കുഞ്ചാക്കോ ബോബന്റെ മടിയിലിരിക്കുന്ന ക്യൂട്ട് ബേബിയെ കണ്ടോ, കണ്ണെടുക്കാന്‍ തോന്നുന്നില്ല,ചിത്രം കാണൂ

Posted By: Nihara
Subscribe to Filmibeat Malayalam

സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്കയിലാണ് കുഞ്ചാക്കോ ബോബന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ലുക്കും കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയിലൂടെ വൈറലായതാണ്. സിനിമയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളെല്ലാം താരം ഫേസ് ബുക്കിലൂടെ പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രം ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍, ചെമ്പന്‍ വിനോദ്, എന്നിവര്‍ക്കൊപ്പമിരിക്കുന്ന കുഞ്ചാക്കോ ബോബന്റെ മടിയില്‍ ക്യൂട്ടായ ഒരു പെണ്‍കുട്ടിയും. ഇവളെക്കുറിച്ചാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇതിനോടകം തന്നെ നിരവധി പേര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരു ആശങ്കയുമില്ലാതെ നാല് കാടന്‍മാര്‍ക്കിടില്‍ ഒരു കുറുമ്പത്തി എന്ന കുറിപ്പിനൊപ്പമാണ് ചാക്കോച്ചന്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

Kunchako Boban

ആരാണ് കുഞ്ഞു മാലാഖയെന്ന ചോദ്യത്തിന് ചിത്രത്തില്‍ അഭിനയിച്ച നായികയുടെ കുട്ടിയാണ് ഇതെന്നാണ് താരം മറുപടി നല്‍കിയിട്ടുള്ളത്. ഉറക്കം കളയുന്നതിനായി തല കുത്തി നില്‍ക്കുന്ന മണികണ്ഠന്റെ ഫോട്ടോ ഇതിനു മുന്‍പ് ഫേസ് ബുക്കില്‍ കുഞ്ചാക്കോ ബോബന്‍ പോസ്റ്റ് ചെയ്തിരുന്നു.

English summary
Kunchacko Boban posted a cute picture on his facebook page with a cutiepie who is sharing some candid moments with Chemban Vinod, Manikandan, Shine Tom Chacko and him.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam