കുഞ്ഞ് ഇസയ്‌ക്കൊപ്പം ചാക്കോച്ചന്റെ ക്യൂട്ട് ചിത്രം! പുതിയ ഫോട്ടോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലായിരുന്നു ജൂനിയര്‍ ചാക്കോച്ചന്‍ ഇവരുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. കുഞ്ഞ് ഇസഹാക്കിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ചാക്കോച്ചന്‍ തന്നെയായിരുന്നു കുഞ്ഞിന്റെ ചിത്രങ്ങള്‍ മുന്‍പ് പങ്കുവെച്ചിരുന്നത്.
കുഞ്ഞ് ഇസയെ മാറോടു ചേര്‍ത്തുകൊണ്ടുളള സൂപ്പര്‍താരത്തിന്റെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ചെറിയ കാര്യങ്ങള്‍ നമുക്ക് വലിയ സന്തോഷം നല്‍കുമ്പോള്‍ എന്നാണ് കുഞ്ഞിനൊപ്പമുളള ചിത്രത്തിന് താഴെയായി ചാക്കോച്ചന്‍ കുറിച്ചിരിക്കുന്നത്.

Recommended Video
കഴിഞ്ഞ എപ്രില്‍ 17നായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവന്നിരുന്നത്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങും മാമാദീസ ചടങ്ങുമെല്ലാം ചാക്കോച്ചനും കുടുംബവും ആഘോഷമാക്കി മാറ്റുകയും ചെയ്തിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയെ ലഭിച്ചിരുന്നത്. സിനിമകള്‍ കഴിഞ്ഞാല്‍ ഇസഹാക്ക് ആണ് ഇപ്പോള്‍ തന്റെ ലോകമെന്ന് അടുത്തിടെ നടന്‍ തുറന്നുപറയുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ വിശേഷങ്ങള്‍ ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുമുണ്ട് താരം


Click it and Unblock the Notifications