»   » ചാക്കോച്ചന്റെ മേക്കപ്പ്മാനെ മാറ്റിനിര്‍ത്തുന്നു?

ചാക്കോച്ചന്റെ മേക്കപ്പ്മാനെ മാറ്റിനിര്‍ത്തുന്നു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/kunchacko-bobans-makeup-man-2-102119.html">Next »</a></li></ul>
Kunchako Boban
ഹസ്സന്‍ വണ്ടൂര്‍ ചമയരംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് കുറെ വര്‍ഷങ്ങളായി. അടുത്തിടെയായി നടന്‍ കുഞ്ചാക്കോ ബോബന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായും പ്രവര്‍ത്തിച്ചു. ഒരു സിനിമയുടെ കമ്പനി മേക്കപ്പ്മാനായി പ്രവര്‍ത്തിക്കുമ്പോള്‍ പേരുവയ്ക്കാറുണ്ട്. എന്നാല്‍ നടന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനാകുമ്പോള്‍ പേര് ചേര്‍ക്കുന്നില്ല. ഈ പ്രവണത നന്നല്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹസ്സന്‍ പറയുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് തുടങ്ങി പ്രമുഖ നടന്‍മാരുടെ പേഴ്‌സണല്‍ മേക്കപ്പ്മാന്റെ പേര് കൃത്യമായി കാണാറുണ്ട്. അപ്പോള്‍ പിന്നെ ചാക്കോച്ചന്റെ മേക്കപ്പ്മാനായ തന്റെ പേര് മാത്രം എങ്ങനെ ക്രെഡിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോകുന്നുവെന്നാണ് ഹസ്സന്റെ ചോദ്യം.

മമ്മി ആന്റ് മി, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഒരിടത്തൊരു പോസ്റ്റുമാന്‍, മല്ലുസിങ്, ഓര്‍ഡിനറി തുടങ്ങിയ ചിത്രങ്ങളില്‍ ് ചാക്കോച്ചന്റെ പേഴ്‌സണല്‍ മേക്കപ്പ്മാനായി ഹസ്സന്‍ പ്രവര്‍ത്തിച്ചിരുന്നു. ഇപ്പോള്‍ ട്രിവാന്‍ഡ്രം ലോഡ്ജിലും ഹസ്സന്‍ തന്നെയാണ് ചാക്കോച്ചന്റെ മേക്കപ്പ്മാന്‍. ഫെഫ്കയുടേയും ചെന്നൈയിലെ മേക്കപ്പ് യൂണിറ്റിന്റേയും കാര്‍ഡ് സ്വന്തമാക്കി കൊണ്ടാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ടൈറ്റില്‍ കാര്‍ഡില്‍ പേരില്ലാതെ വരുമ്പോള്‍ രംഗത്തു നിന്നും പിന്‍മാറിയെന്ന് ആളുകള്‍ ധരിക്കുമെന്നും ഇത് തന്റെ തൊഴിലിനെ ബാധിക്കുമെന്നും ഹസ്സന്‍ പറയുന്നു.

ഒട്ടേറെ കാലമായി ചമയരംഗത്ത് പ്രവര്‍ത്തിക്കുന്ന ഹസ്സന്‍ ചാക്കോച്ചനില്‍ മാത്രം കണ്ട ഒരു പ്രത്യേകതയെ കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.

അടുത്ത പേജില്‍
ചാക്കോച്ചന്‍ വ്യത്യസ്തനാവുന്നതെങ്ങനെ?

<ul id="pagination-digg"><li class="next"><a href="/news/kunchacko-bobans-makeup-man-2-102119.html">Next »</a></li></ul>
English summary
Actor Kunchako Boban's makeup man complaints that his name is not including in the credit list.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam