കുഞ്ചാക്കോ ബോബന് പകരം വിശാല്‍? റിലീസിന് മുമ്പേ ശിക്കാരി ശംഭുവിന് പുതിയ നേട്ടം!
മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറുന്ന ചിത്രങ്ങള്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് ഒരു പുതിയ സംഭവമല്ല. എന്നാല്‍ ശിക്കാരി ശംഭു തിയറ്ററില്‍ എത്തുന്നതിന് മുമ്പ് തമിഴിലേക്ക് റീമേക്ക് അവകാശം വിറ്റ് പോയിരിക്കുകയാണ്. ഓര്‍ഡിനറി ടീം വീണ്ടും ഒന്നിക്കുന്ന കുഞ്ചാക്കോ ബോബന്‍ ചിത്രത്തിന്റെ തമിഴ് റിമേക്കാണ് റിലീസിന് മുന്നേ വിറ്റ് പോയത്. നജീം കോയയുടെ തിരക്കഥയില്‍ സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവദയാണ് നായിക.

ശിക്കാരി ശംഭുവില്‍ വില്ലനായി എത്തുന്ന തമിഴ് നിര്‍മാതാവ് ആര്‍കെ സുരേഷാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഒരു എന്റര്‍ടെയിനറാണ് ശിക്കാരി ശംഭു. തമിഴിലേക്ക് എത്തുമ്പോള്‍ വിശാലും നയന്‍താരയും ചിത്രത്തില്‍ നായികാനായകന്മാരാകും എന്നാണ് റിപ്പോര്‍ട്ട്. സത്യം എന്ന ചിത്രത്തിന് ശേഷം വിശാലും നയന്‍താരയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.
പുലിവേട്ടക്കാരെന്ന് സ്വയം അവകാശപ്പെടുന്ന രണ്ട് യുവാക്കള്‍ കുരുതിമലക്കാവ് എന്ന ഗ്രാമത്തിലേക്ക് എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പീലിപ്പോസ് എന്ന പീലിയെയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ നായകനായി മാറിയ വിഷ്ണു ഉണ്ണി കൃഷ്ണനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുമുഖം അല്‍ഫോന്‍സയാണ് വിഷ്ണുവിന്റെ നായികയാകുന്നത്. അടുത്ത വര്‍ഷം ചിത്രത്തോടെ ചിത്രം തിയറ്ററിലെത്തും. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്‌കെ ലോറന്‍സാണ് ചിത്രം നിര്‍മിക്കുന്നത്.


Click it and Unblock the Notifications