twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചാക്കോച്ചന്റെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങില്‍ ആടിത്തിമിര്‍ത്തത് ഇവരാണ്! വീഡിയോ വൈറല്‍! കാണൂ

    By Midhun Raj
    |

    കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയയ്ക്കും കുഞ്ഞുണ്ടായ വിവരം എല്ലാവരിലും സന്തോഷമുണ്ടാക്കിയിരുന്നു. നീണ്ട പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇവര്‍ക്ക് ആദ്യത്തെ കണ്‍മണിയെ ലഭിച്ചിരുന്നത്. ജൂനിയര്‍ കുഞ്ചാക്കോയുടെ ചിത്രങ്ങളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എപ്രില്‍ 17 രാത്രിയോടെയായിരുന്നു പ്രിയ ജൂനിയര്‍ ചാക്കോച്ചന് ജന്മം നല്‍കിയത്.

    ആ സംഭവത്തിന് ശേഷം ഗൂഗിളില്‍ തന്റെ ചിത്രം തിരയില്ലെന്ന് തീരുമാനിച്ചു! വെളിപ്പെടുത്തി അദിഥി റാവു ആ സംഭവത്തിന് ശേഷം ഗൂഗിളില്‍ തന്റെ ചിത്രം തിരയില്ലെന്ന് തീരുമാനിച്ചു! വെളിപ്പെടുത്തി അദിഥി റാവു

    കുഞ്ചാക്കോ ബോബന്‍ തന്നെ ഈ വിവരം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് നടന്നിരുന്നത്. നിലവിളക്കും നിറകതിരും ഒകെയായി അലങ്കരിച്ച ചടങ്ങിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. പ്രിയാ കുഞ്ചാക്കോയുടെയും കുഞ്ഞിന്റെയും ചിത്രമായിരുന്നു മുന്‍പ് ഇറങ്ങിയിരുന്നത്.

    kunchacko boban family

    ശരിക്കും കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് ആഘോഷമാക്കിയത് അവിടെയെത്തിയ കുട്ടികളായിരുന്നു. മൈനാക പൊന്‍മുടിയില്‍ എന്ന് തുടങ്ങുന്ന ഗാനത്തിനൊപ്പം ഡാന്‍സ് കളിക്കുന്ന കുടുംബത്തിലെ കുട്ടിക്കൂട്ടത്തിന്റെ വീഡിയോ ചാക്കോച്ചന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇത് ആസ്വദിച്ചുകൊണ്ട് പ്രിയയും മറ്റ് കുടുംബാംഗങ്ങളും നോക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു കുഞ്ചാക്കോ ബോബന്‍ ഈ വീഡിയോ പങ്കുവെച്ചിരുന്നത്.

    പ്രേമത്തിന് ശേഷം അധ്യാപകനായി വിനയ് ഫോര്‍ട്ട് വീണ്ടും! തമാശയുടെ ടീസര്‍ പുറത്ത്! കാണൂപ്രേമത്തിന് ശേഷം അധ്യാപകനായി വിനയ് ഫോര്‍ട്ട് വീണ്ടും! തമാശയുടെ ടീസര്‍ പുറത്ത്! കാണൂ

    മെഗാസ്റ്റാറിന്റെ ടീസറിന് പിന്നാലെ ലാലേട്ടന്റെ വക ഫസ്റ്റ്‌ലുക്കും! ആഘോഷമാക്കാന്‍ ആരാധകര്‍! കാണൂമെഗാസ്റ്റാറിന്റെ ടീസറിന് പിന്നാലെ ലാലേട്ടന്റെ വക ഫസ്റ്റ്‌ലുക്കും! ആഘോഷമാക്കാന്‍ ആരാധകര്‍! കാണൂ

    English summary
    kunchacko bobans son's naming ceremony video
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X